നിഴൽ

  • 345
  • 105

രാവിലെ തന്നെ ഒരു ഉന്മേശ കുറവ്. അല്ല ഇപ്പൊ കുറച്ചായി അങ്ങനെയല്ലെ. ഒന്നിനും തോന്നില്ല. വെറുതെ ഫോൺ എടുത്തു നോക്കി. സമയം 10 കഴിഞ്ഞു. ഞാൻ റൂമിന് പുറത്ത് ഇറങ്ങി. ഒന്നിനും കഴിയുന്നില്ല.പോയ നല്ല ദിവസങ്ങൾ ഓർത്തു കഴിയുന്നു. അവസാനം എന്നെ ഉപേക്ഷിച്ചതും. അവൾ പോയത് വെറും കയ്യോടെ അല്ല. എൻ്റെ ജീവിതത്തിലെ എല്ലാ നല്ല ഭാഗങ്ങളെയും സന്തോഷത്തെയും കൂടെ കൊണ്ട് പോയെന്നൊരു തോന്നൽ.താഴെ ഉമ്മയും അനിയത്തി റയ്ഫയും നല്ല തിരക്കിലാണ്. എങ്ങോട്ടോ പോകാൻ തയ്യാറെടുക്കുന്ന പോലെ. ഞാൻ ചെന്ന് റയ്ഫയെ തടഞ്ഞ് നിർത്തി ചോദിച്ചു "എങ്ങോട്ടാ ഉമ്മയും മോളും പോകുന്നത്. ഭയങ്കര തിരക്കാണല്ലോ" " അപ്പോ നമ്മടെ ഡ്രൈവർ ഒന്നും അറിഞ്ഞില്ലെ. എളെമാടെ വീട്ടിൽ പോകാ.. വേഗം റെഡിയായേ....."അവൾ എന്നെ ഉന്തി വന്ന വഴിയേ തിരിച്ച് വിട്ടു. ആ ദിവസമാണ് പിന്നീട് എൻ്റെ ജീവിതത്തിലേക്ക് രണ്ടാമതും വഴി തുറന്നത്