സൂര്യനെല്ലിയിലെ മലകൾക്കിടയിലൂടെ വളഞ്ഞു വളഞ്ഞ വഴികളിൽ കാർത്തിക്കിന്റെ ബൈക്ക് പാഞ്ഞു.മൃദുലമായ കാറ്റ് മഞ്ഞിന്റെ കടുപ്പം കുറച്ചിരുന്നുവെങ്കിലും, മലകളുടെ ഇടയിലൂടെ നീളുന്ന കോടമഞ്ഞിന്റെ വെള്ള മറ ഇപ്പോഴും ഭൂമിയെ ചുറ്റിപറ്റിയിരുന്നു.മാളിയേക്കൽ ബംഗ്ലാവിന്റെ ഇരുമ്പ് ഗേറ്റ് കടന്ന് ആ ബൈക്ക് മുൻവശത്തെ തുറസ്സായ മുറ്റത്ത് എത്തി നിന്നു. ബംഗ്ലാവിന്റെ ചുമരുകളിൽ വീണിരുന്ന സൂര്യന്റെ കിരണങ്ങൾ അവിടുത്തെ പഴക്കവും ഭാരവും കൂടുതൽ വിളിച്ചോതുന്നതുപോലെ.ബൈക്കിന്റെ ശബ്ദം അടങ്ങിയപ്പോൾ വരാന്തയിൽ നിന്നു ശിവൻ മെല്ലെ ഇറങ്ങി മുന്നോട്ടു വന്നു.കാർത്തിക് ഹെൽമെറ്റ് കൈയിൽ പിടിച്ചു ഒരു ദീർഘശ്വാസം വിട്ടു.“ശിവേട്ടാ…”അവന്റെ ശബ്ദത്തിൽ അല്പം ക്ഷീണവും അല്പം ഉറപ്പും ചേർന്നിരുന്നു.ശിവൻ അടുത്തേക്ക് ചുവടുവെച്ചു, കണ്ണുകൾ നേരെ കാർത്തിക്കിന്റെ കണ്ണുകളിൽ പതിച്ചു.“ഇത്രയും നേരത്തെ തന്നെ വന്നോ?.ഞാൻ അറിഞ്ഞിരുന്നു നീ വരുമെന്ന്…”അതാ തിരിച്ചു പോക്ക് വൈകിപ്പിച്ചത്.ശിവനും കാർത്തിക്കും തമ്മിലുള്ള സംഭാഷണം ഒരു മധുരമായ ഓർമ നർമ്മരസത്തിൽ നീണ്ടുനിന്നുകൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് വരാന്തയിൽ നിന്നു കേട്ട ശബ്ദം അന്തരീക്ഷം കഠിനമാക്കി.അശോകൻ അയാൾ പതുക്കെ മുന്നോട്ട് നടന്നു വന്നു. മുഖം പഴയതിലും കഠിനമായിരുന്നു കണ്ണുകളിൽ തെളിഞ്ഞ ക്രോധം ആർക്കും