വിലയം - 8

(14)
  • 309
  • 93

മുറിയിലെ വെളിച്ചം മങ്ങിയിരുന്നു ചൂളയുടെ തീയിൽ നിന്നുള്ള  പ്രകാശം ചുമരുകളിൽ പതിഞ്ഞ് മന്ദഗതിയിൽ കുലുങ്ങുന്ന നിഴലുകൾ സൃഷ്ടിച്ചു.നിഖിൽ കൊണ്ടുവന്ന ചില്ലുകുപ്പി മേശപ്പുറത്ത് പതിഞ്ഞപ്പോൾ ആ ശബ്ദം ശൂന്യമായ മുറിയിൽ ഒരു ചെറിയ മുഴക്കം പോലെ പരന്നു.സുരേഷ് അതിന്റെ മൂടി തുറന്ന് മൂക്കിനരികിൽ എത്തിച്ചു.“നാടൻ ആണല്ലേ…” അവന്റെ വാക്കുകൾക്ക് പിന്നാലെ മദ്യം ഗ്ലാസുകളിൽ നിറയുന്ന ശബ്ദം അങ്ങേയറ്റം പരിചിതമായ ഒരു ശാന്തത പകരുന്ന പോലെ.അവർ ഇരുന്നിരുന്ന വട്ടമേശയ്‌ക്ക് ചുറ്റും ഓരോരുത്തരും മൗനത്തിൽ തന്നെ ഗ്ലാസ് കൈയിൽ പിടിച്ചു.അജയ്, വിരലുകൾ ഗ്ലാസിന്റെ അരികിൽ സാവധാനം സ്പർശിച്ചു കൊണ്ടിരുന്നു ഒരു നിമിഷം പോലും ആരുടെയും മുഖത്ത് നോക്കാതെ  ചിന്തയിൽ ആണ്ടു നിന്നു.ശേഷം, ശ്വാസം ഭാരമായി വലിച്ച് അവൻ തല പൊക്കി.“എനിക്ക് അറിയാത്ത… ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.”അവന്റെ ശബ്ദം കുറഞ്ഞെങ്കിലും അതിൽ അടങ്ങിയിരുന്നത് വർഷങ്ങളുടെ മുരടിപ്പും വേദനയും ആയിരുന്നു.ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് കുടിച്ചശേഷം അവൻ തുടർന്നു.“അന്ന്… ആ സംഭവങ്ങൾക്ക് ശേഷം… അച്ഛൻ എന്തിനാണ്…”“ഈ മാളിക ഒഴികെ ബാക്കിയുള്ളത് എല്ലാം