അവന്റെ വാക്കുകൾ കേട്ട ഉടൻ മുറ്റത്ത് ഇരുന്നവരിൽ കുറച്ചു പേർ എണീറ്റു മുന്നോട്ടു വന്നു, അവർ കാതുകൾ കൂർപ്പിച്ച് ചുറ്റും നോക്കി .അവിടെ ഇരുന്നവർ അങ്ങോട്ടും ഇങ്ങോട്ടും ചോദ്യഭാവത്തിൽ കണ്ണോടിച്ചു കൊണ്ടിരുന്നു“അത് എങ്ങനെയാ തോന്നിയത്?” ഒരാൾ പെട്ടെന്ന് ചോദിച്ചു.കാപ്പിച്ചെടികൾക്കിടയിൽ എന്തോ ചലനം. മനുഷ്യൻ ആണെന്നു തോന്നുന്നു… ഒരാൾ ആയിരിക്കില്ല അവൻ പറഞ്ഞു..അങ്ങോട്ട് വന്ന ഗുണ്ടകൾ കുറച്ചു നേരം നോക്കി നിന്നിട്ട് തിരികെ പോയി...ഇതിനിടെ കാപ്പിച്ചെടികളുടെ ഇടവഴിയിൽ നടന്ന് പിന്നോട്ട് മാറിയ അജയും, സുരേഷും, നിഖിലും നിശബ്ദമായി ഒരു പറയ്ക്കു പിന്നിൽ ഒളിച്ചിരുന്നു....ഇരുട്ട് മൂടിയ മണ്ണിൽ പാതയില്ലാത്ത വഴി, മുട്ടൊപ്പം മൂടിയ കാട്ടു ചെടികൾ അവയ്ക്കിടയിൽ തലയെടുത്തു നിൽക്കുന്ന കാപ്പിച്ചെടികളും..ഒരു ജീപ്പ് പെട്ടന്ന് സ്റ്റാർട്ട് ആകുന്ന ശബ്ദം അവരെ മൂവരെയും ഞെട്ടിച്ചു...അജയ് ഒരു പാറയുടെ മുകളിൽ കയറി എസ്റ്റേറ്റ് ബംഗ്ലാവ് നിരീക്ഷിക്കുവാൻ തുടങ്ങി.... അൽപ നേരം കഴിഞ്ഞു അജയ് തിരികെ ഇറങ്ങി വന്നു ഒരു ചെറിയ നിശബ്ദത്തക്ക് ശേഷം അജയ് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുവാൻ തുടങ്ങി “അവർക്ക് സംശയം തോന്നിയിട്ടില്ല എന്നാണ്