ഈ രാത്രി എന്നത്തെയും കാൾ ഇരുട്ട് മൂടിയ രാത്രി ആണെന്ന് തോന്നി എനിക്ക്..... എന്നും ഒരു നൈറ്റ് വാക്ക് ഉണ്ടെങ്കിലും ഇന്ന് നടക്കാൻ ഇറങ്ങിയപ്പോ എന്നത്തേയും കാളും ഇരുട്ടും ഒരു നിശബ്ദതയും ഉണ്ടെന്ന് തോന്നി.....ചെവിയിൽ നല്ല English മെലഡി പാട്ടും കേട്ടു കൊണ്ട് ഇളം കാറ്റും കൊണ്ട് നടക്കുമ്പോൾ ആണ് പെട്ടന്ന് എന്തോ ഒന്ന് എന്നെ ഇടിച് ഇട്ടത്.... ഒരു നിമിഷം ദേഷ്യം കൊണ്ട് എന്റെ ഞരമ്പുകൾ വലിഞ്ഞു മുറിഞ്ഞു......" you... Bloody m*****f*****r"വായിൽ വന്ന നല്ല അസ്സല് പുഴുത്ത ചീത്തയും വിളിച്ചു ഞാൻ എന്റെ അടുത്തായി കിടക്കുന്ന ആ കുഞ്ഞു പയ്യനെ നോക്കി.... ആ ഇരുട്ടിലും അവന്റെ ആ പൂച്ചക്കണ്ണുകൾ തിളങ്ങുന്നത് കണ്ടു.... ഒരു ടവൽ ആണ് ആകെ ഉടുത്തിരിക്കുന്നത്... ഈ രാത്രി ഈ ടവൽ ഉടുത്തു ഇവൻ ഇത് എങ്ങോട്ട് പോകുന്നു...?. സ്ട്രീറ്റ് ലൈറ്റ്റിന്റെ വെട്ടത്തിലൂടെ ഞാൻ അവനെ തന്നെ വീക്ഷിക്കുമ്പോൾ ആണ് അവൻ പേടിച് ഒരു സൈഡിലേക്ക്