ദക്ഷഗ്നി Part-2ഡാ എന്താ ഇത് എല്ലാം എന്തിനാ വലിച്ചു വരി ഇട്ടിരിക്കുന്നത് ഇത് ഇനി അടക്കി വെക്കാൻ എത്ര സമയം എടുക്കും...അതും പറഞ്ഞ് അരുൺ ഓരോന്ന് അടക്കി വെക്കാൻ തുടങ്ങിയതും നിലത്തു കിടക്കുന്ന പേപ്പറിലേക്ക് അഗ്നിയുടെ ശ്രദ്ധ പോയതും അവൻ അത് വേഗം എടുത്ത് നോക്കി.ഇത് ആ പെണ്ണിന് ഒപ്പം കണ്ട പെൺകുട്ടി അല്ലെ...അതെ ഡാ ഇത് കഴിഞ്ഞ ദിവസം ഇന്റർവ്യൂ അറ്റന്റ് ചെയ്തവരുടെ ലിസ്റ്റ് ആണ് ഇതിൽ നിന്ന് രണ്ട് പേരെ സെലക്ട് ചെയ്തത് അവർ ഇന്ന് മുതൽ ജോലിക്ക് കയറി ...ഈ പെൺകുട്ടി ഇന്റർവ്യൂ വന്നു കാണും എന്തായാലും സെലക്ട് ചെയ്തിട്ടില്ല പിന്നെ അടുത്ത പേജ് മറച്ചതും ദക്ഷയുടെ ഫോട്ടോ കണ്ട് അവന്റെ മുഖത്ത് പുച്ഛചിരി വിരിഞ്ഞു.എന്താ അഗ്നി നിന്റെ മുഖത്ത് ഒരു വിജയചിരി.എന്റെ കാൽ ചുവട്ടിൽ അവൾ വരണമെന്ന് എനിക്ക് ഉണ്ടായിരുന്നു അത് നടക്കാൻ പോവാ ദാ നോക്ക് ഇവളും ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടുണ്ട്...അറ്റന്റ് ചെയ്തിട്ടുണ്ട് ബട്ട് നമ്മൾ