താലി - 5

  • 618
  • 231

ഭാഗം 5പുലർച്ചെ നാല് മണിയോടെ അമ്മുവിൻ്റെ മിഴികൾ താനെ തുറന്നു. എന്നും ആ സമയം അവള് എഴുന്നേൽക്കാർ ഉള്ളത് കൊണ്ട് തന്നെ ആ സമയം എഴുന്നേൽക്കാൻ അവൾക്ക് അലാറത്തിൻ്റെ ആവിശ്യം വരാറില്ല.ബാഗിൽ നിന്ന് ദാവണി എടുത്ത് അവള് കുളിക്കാനായി കയറി. കുളി എല്ലാം കഴിഞ്ഞ് അവള് പുറത്തേക്ക് ഇറങ്ങിയപ്പോൾ ബാലസുമാ മന്ദിരത്തിൽ ആരുംഎഴുന്നേറ്റിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി. വേഗം പൂജ മുറി ലക്ഷ്യമിട്ട് അവള് നടന്നു.പൂജകൾ ഓരോന്ന് ആയി ചെയ്ത് കൊണ്ടിരുന്നു. " ഈശ്വര... എൻ്റെ അച്ഛനും അമ്മയും നിൻ്റെ അടുത്താണ് അവരെ പൊന്ന് പോലെ നോക്കികോണേ..."  അവളുടെ മിഴികൾ നിറഞ്ഞ് തുമ്പുമ്പിയിരുന്നു .പ്രാർത്ഥിച്ച്  പൂജ മുറി പൂട്ടി തിരിഞ്ഞത് സുമയുടെ മുഖത്തേക്ക് ആണ്." നേരത്തെ എഴുന്നേറ്റോ  മോളേ..."" ഞാൻ എന്നും ഈ സമയത്ത് എഴുന്നേൽക്കും " എന്നും പറഞ്ഞ്അമ്മു അവർക്ക് ഒരു പുഞ്ചിരി പകർന്നു." ദേ... ഞാൻ ഒന്ന് കുളിച്ചിട്ട് ഇപ്പൊ വരാം... " അതും പറഞ്ഞ് സുമ നടന്നു.അമ്മു അടുക്കളയിൽ