താലി - 4

  • 219
  • 1
  • 66

ഭാഗം 4കാർ ബാലസുമ  മന്ദിരത്തിൻ്റെ അടുത്ത് എത്തിയപ്പോൾ ഗേറ്റ് താനെ തുറന്നു. ജീവൻ കാർ അകത്തേക്ക് എടുത്തു. കുറച്ച് അധികം ദൂരം യാത്ര ചെയ്ത ക്ഷീണം എല്ലാവരുടേയും മുഖത്ത് വ്യക്തമായിരുന്നു. പിന്നിട്ട വഴികളിൽ എല്ലാം അമ്മുവിൻ്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. അതിന് രണ്ട് കാരണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് അച്ഛൻ്റെ വിയോഗം. രണ്ട് ഇനി ഇവരുടെ ജീവിതത്തിൽ താൻ ഒരു ശല്യവുംഭാരവും ആയി മാറുമോ എന്ന ഭയവും.വീടിൻ്റെ മുറ്റത്ത് കാർ വന്ന് നിന്നു. ഇരുനില വീട്. വീടിൻ്റെ ചുറ്റും മരങ്ങൾ ആണ്. അത്കൊണ്ട് തന്നെ അവിടമാകെ തണുപ്പ് അനുഭവപ്പെട്ടിരുന്നു. ബാലൻ കാറിൽ നിന്ന് ഇറങ്ങി അപ്പുറത്തെ സൈഡിലോട്ട് ചെന്ന് അമ്മുവിന് ഡോർ തുറന്ന് കൊടുത്തു. " മോളേ... ഇറങ്ങ്" അതും പറഞ്ഞ് ബാലൻ അവളുടെ കയ്യിൽ പിടിച്ചു. അവള് പതിയെ ഇറങ്ങി.അവരുടെ വരവ് അറിഞ്ഞ സുമ അപ്പോഴേക്കും അങ്ങോട്ട് എത്തിയിരുന്നു. ഒരു നാടൻ വേഷമാണ് സുമയുടേത്. സെറ്റും മുണ്ടും. കുളി എല്ലാം കഴിഞ്ഞ് മുടി