കിനാവുകൾക്കപ്പുറം - 2

  • 726
  • 1
  • 219

ബസ് അതിവേഗതയിലാണ് പാഞ്ഞു കൊണ്ടിരുന്നത്. മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യാനുള്ള ഉന്മാദത്തിലാണ് ഡ്രൈവർ. കാത്തു വിചാരിച്ചു: ചിലപ്പോൾ ഈ ഡ്രൈവറും തന്നെപ്പോലെ ജീവിതത്തെ വെറുത്തു പോയവനായിരിക്കാം. ബസ് വലിയൊരപകടത്തിൽ പെടുകയും അതിൽ താനങ്ങ് മരിച്ചു പോവുകയും ചെയ്തിരുന്നെങ്കിൽ എന്നവളാഗ്രഹിച്ചു. ജീവിച്ചിരിക്കാനുള്ള ആഗ്രഹം അവളിൽ അത്രക്കും നഷ്ടപ്പെട്ട് പോയിരുന്നു.നേരെ നഗരത്തിൽ ചെല്ലുക.അവിടെ നിന്ന് ബീച്ചിലേക്ക്. ബീച്ചിന്റെ പടിഞ്ഞാറേ ഭാഗത്ത് ഒരു പാറക്കൂട്ടമുണ്ട്. ഉച്ച സമയത്ത് അവിടെ ആളുകളൊന്നും കാണില്ല. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെയും കടലിൽ വീണ ഒരാളെ രക്ഷിക്കാനൊന്നും അവർ മിനക്കെടാൻ പോകുന്നില്ല. അതുമല്ല ആ ഭാഗത്ത് കടലിൽ വീണ ഒരാളും രക്ഷപെട്ട ചരിത്രവുമില്ല.അവിടെ , തിരമാലകൾ ആർത്തനാദത്തോടെ കരിമ്പാറകളുടെ നെഞ്ചിൽ തലയട്ടടിക്കുന്ന ആ കടലിൽ തന്റെ ശരീരവും ജീവിതവും ഉപേക്ഷിക്കാനായിരുന്നു കാത്തുവിന്റെ തീരുമാനം. പിന്നെ ആ കടൽത്തീരത്ത് ആ പാറക്കൂട്ടങ്ങൾക്ക് മുകളിൽ കണ്ണനെയും കാത്തിരിക്കണം, അവൻ തന്റെ അരികിലേക്ക് വരുന്നത് വരെ .ബസിപ്പോൾ ഒരു ബ്ലോക്കിൽ പെട്ട്