️ മലയൻകാട് വെറുമൊരു കാടല്ല അതുപോലെതന്നെ അസുരൻമലയും എനിക്ക് ഇതുവരെ കിട്ടിയിട്ടുള്ള അറിവ് വെച്ച് പറയുകയാണെങ്കിൽ ഈ രണ്ടു പ്രദേശങ്ങളും ഒട്ടേറെ ഐതിഹ്യങ്ങൾ നിറഞ്ഞ മേഖലകളാണ്.... ചിരപുരാതന കാലഘട്ടത്തിൽ ഈ അസുരൻ മലയിൽ അധിവസിച്ചിരുന്നത് രാക്ഷസന്മാരായിരുന്നു.... എന്റെ കയ്യിലുള്ള താളിയോല ഗ്രന്ഥങ്ങളിൽ അത് വ്യക്തമായി പറയുന്നുണ്ട്.... അതുകൊണ്ടുതന്നെയാണ് ഈ മല അസുരൻ മല എന്നറിയപ്പെടുന്നത് തന്നെ.... ജഡാമഞ്ചി... അങ്ങനെയെങ്കിൽ അസുരൻ മലയിൽ ജീവിച്ചിരുന്ന രാക്ഷസന്മാരൊക്കെ എവിടെ പോയി.... ധൂമമർദിനി.... അതല്ലേ ജഡാമഞ്ചി ഞാൻ നിന്നോട് മുന്നേ പറഞ്ഞത് ചിരപുരാതനകാലത്തെന്ന് അന്ന് അത് അവരുടെ യുഗമായിരുന്നു ദേവന്മാരും അസുരന്മാരും നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.... അന്ന് മലയൻകാട് ഭരിച്ചിരുന്നത് യദുവംശത്തിൽ പിറന്ന ഇന്ദ്രഭാനു എന്ന രാജാവായിരുന്നു.... ഇപ്പോഴാണ് ഇത് മലയൻ കാട് ആയത് അന്ന് ഇവിടം അറിയപ്പെട്ടിരുന്നത് വൈകുണ്ഡ പുരി എന്നായിരുന്നു.... നാരായണ നാമത്താൽ അനശ്വരമായ വൈകുണ്ഡ പുരിയിലെ ഇന്ദ്രഭാനുവിന്റെ ഭരണം ദേവന്മാരുടെയും ദേവലോകത്തിന്റെയും കീർത്തി വർദ്ധിപ്പിച്ചു.... സത് ഭരണത്തിന്റെ