പ്രാണബന്ധനം - 5

  • 618
  • 213

പ്രാണബന്ധനം 5ഇനി പറ ചേച്ചിയുടെ ഇന്നത്തെ അവസ്ഥക്ക് ആരാ കാരണം?അവളുടെ ചോദ്യത്തിന് മറുപടിപറയാൻ കഴിയാതെ വിനയൻ കുറ്റബോധത്തോടെ നിലത്തേക്ക്നോക്കി തളർന്നിരുന്നു                    "നിങ്ങടെ മകൾ....അതായത് എന്റെ ചേച്ചി അഭിയുടെ ഇപ്പഴത്തെ മെന്റൽകണ്ടീഷൻ ഒട്ടുംതന്നെ നോർമ്മലല്ല.സത്യത്തിൽ എപ്പോ വേണേലും അവളുടെ മനസ്സ് കൈവിട്ട് പോകാം..... അങ്ങനൊരവസ്ഥയിലാ അവളിപ്പോ...അവളേ ഇനിയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ നിങ്ങളുടെ എല്ലാരുടേം സഹായം കൂടെ എനിക്ക് കിട്ടിയേപറ്റു.""എന്റെ ചേച്ചിക്ക് വേണ്ടി ഞാനും അനന്ദുവും എന്തിനും നിന്റെ കൂടെയുണ്ടാവും ""നിങ്ങള് മാത്രം പോരചേച്ചീ അച്ഛനും അമ്മയും കൂടെവേണം ""ഞങ്ങളെന്ത് ചെയ്യാനാ? ""അച്ഛൻ എന്നുള്ള സ്ഥാനത്ത്നിന്ന് ചോദിക്കാൻ പറ്റിയ ചോദ്യം...നിങ്ങൾ അവളിലുണ്ടാക്കിക്കൊടുത്ത മുറിവിനോളം വലിപ്പം മറ്റാരും അവളിലുണ്ടാക്കി കൊടുത്തിട്ടില്ല.അതുകൊണ്ട് ആ മുറിവ്ഇല്ലാതാക്കാനും നിങ്ങള് കൂടെ നിക്കണം.ഇത്രയും അറിഞ്ഞിട്ടും സഹായിക്കാൻ നിങ്ങക്ക് മനസ്സില്ല എന്നാണെങ്കിൽ നിങ്ങളെക്കൊണ്ടത് വാശി പിടിച്ചുചെയ്യിക്കേണ്ട കാര്യം എനിക്കില്ല.അല്ലെങ്കിലും നിങ്ങടെ സഹായം കിട്ടും എന്ന് വിചാരിച്ചൊന്നുമല്ല  എന്റെ ചേച്ചിക്ക് വേണ്ടി ഞാൻഇറങ്ങിതിരിച്ചത്.