പ്രാണബന്ധനം - 3

  • 351
  • 114

പ്രാണബന്ധനം 3"Ok ok ഞാൻ നിർത്തി നീ പറഎന്താ കാര്യം "അവൾ പറയുന്ന കാര്യങ്ങൾ കേട്ട് അഭിയുടെ മുഖം ദേഷ്യത്താൽ ചുവന്നു."നീ...പേടിക്കണ്ട ഞാൻ വരാം നാട്ടിലേക്ക് അവർക്കുള്ളമറുപടി അത് ഞാൻ തന്നെ കൊടുത്തോളാം...എന്റെ റൂം അത് നീയൊന്ന് വൃത്തിയാക്കി ഇട്ടേക്ക് രണ്ട് ദിവസത്തിനുള്ളിൽ ഞാൻ എത്തിയിരിക്കും"                         "മോളേ... അഭി എന്താടാ....... എന്താ പറ്റിയെ എന്താ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നേ?.""രണ്ട് കാര്യങ്ങൾ ഉണ്ട്. അതിൽ ആദ്യത്തെ കാര്യം അച്ചുമോൾക്ക് ഒരു കുഞ്ഞനിയനോ... അനിയത്തിയോ...വരുന്നു......"പുഞ്ചിരിയോടെയുള്ള അഭിയുടെ മുഖംകാണെ ഇരുവരും സന്തോഷത്തോടെ പരസ്പരം നോക്കി."എന്താ... അപ്പോ ആമി മോള്....""ഉം.... അതേ അമ്മേ...."എന്ന് പറഞ്ഞുകൊണ്ടവൾ നേഹയെ ചേർത്ത്പിടിച്ചു."പിന്നേ..... രണ്ടാമത്തെ കാര്യം...എന്റെ ജീവിതം തകർത്തിട്ടും അവർക്ക് മതിയായില്ലെന്ന് തോന്നുന്നു അമ്മേ""ആർക്ക്...?"ദേഷ്യത്തോടെ വലിഞ്ഞുമുറുകിയ അഭിയുടെ മുഖം കാണെ കാര്യം മനസ്സിലാകാതെ  ശാരദമ്മാ ചോദിച്ചു."എന്താടി ചേച്ചി നീ കാര്യം പറയ്....""എന്റെ പേരിലുള്ള സ്വത്തുക്കൾ മുഴുവൻ അവരുടെ