നെഞ്ചോരം - 2

  • 225
  • 78

ഗ്ലാസ്‌ ഡോർ ആയതുകൊണ്ട്  ക്ലാസ്സിന് മുന്നിലെത്തിയപ്പോൾതന്നെ തന്റെ ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടോ എന്ന് കണ്ണുകൾ കൊണ്ട് ആകെയൊന്നു പരതി.ദിവസവുംഉള്ള പരിപാടിയാണിത്ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഞാൻ ക്ലാസ്സിൽ കയറാറുള്ളു.ഇന്നും ആ പതിവ്തെറ്റിക്കാതെയുള്ള നീരീക്ഷണത്തിനിടയിലാണ് ആ കാര്യം ശ്രെദ്ധിച്ചത്.ക്ലാസ്സിലെ ഏറ്റവും വലിയ അലമ്പനടക്കം എല്ലാം  അലമ്പൊന്നും കാണിക്കാതെ   അവനവന്റെ സിസ്റ്റത്തിന് മുന്നിലിരുന്നോണ്ട് തകർത്ത പണിയിലാണ്.അത് കണ്ടപ്പോ തന്നെമനസ്സിലായി ഞങ്ങടെ പ്രിയപ്പെട്ട സുബിത് സർ എല്ലാർക്കും വളരേ നല്ല രീതിയ്ക്ക് പണി കൊടുത്തിട്ടുണ്ടെന്ന്.അവന്മാരുടെ ആത്മാർത്ഥ പ്രയത്നം കണ്ട് തിരിച്ച് വീട്ടി പോയാലോന്ന് ഒരാലോചന എനിയ്ക്ക് വന്നതാ....എന്നാൽ ഒന്നരമണിയ്ക്കൂറത്തെ എന്റെ ബസ്‌ യാത്രയും രാവിലത്തെ ഉറക്കം കളയലും ഓർത്തപ്പോ വലം കാല് വച്ച് ഞാൻപതിയെ ക്ലാസ്സിലേയ്ക്ക് കയറി. ഡോറ് തുറക്കുന്ന ശബ്ദം കേട്ട് ക്ലാസ്സിലെ മുഴുവൻ പേരും ഹാരപ്പാ മോഹൻജതാരോ എന്ന ഭാവത്തിൽ എന്നെ നോക്കി.എല്ലാവരെയും നോക്കി പല്ല് മുഴുവൻ കണിച്ച് ഒരു ഇളിയും പാസ്സാക്കി കൊണ്ട് ഞാൻ ക്ലാസ്സിലേയ്ക്ക് കയറി