ഗർത്തത്തിലേക്ക് വീണുപോയ ഓട്ടോ താഴേക്ക് താണുപോയി അതിനുശേഷം മുകൾഭാഗം മണ്ണ് വന്നു മൂടി വീണ്ടും പഴയതുപോലെ റോഡ് ആയി മാറി.... ഇവിടെ ഇങ്ങനെയൊരു സംഭവം നടന്നതായി ഇപ്പോൾ ആർക്കും തന്നെ കണ്ടുപിടിക്കുവാനും സാധിക്കില്ല.... അങ്ങിനെ അഞ്ചു പേരെ അതിക്രൂരമായി വധിച്ച സന്തോഷത്താൽ ചന്ദ്രമൗര്യൻ ആസുര ഭാവത്തിൽ പൊട്ടിച്ചിരിച്ചു.... എന്നാൽ ഈ സംഭവങ്ങൾ അത്രയും വജ്രബാഹുവെന്ന മഹാ മാന്ത്രികൻ തന്റെ വലതു കൈവെള്ളയിൽ അണുവിട തെറ്റാതെ സാകൂതം കണ്ടുകൊണ്ടിരിക്കുകയായിരുന്നു... അദ്ദേഹത്തിന് അറിയാമായിരുന്നു ചന്ദ്രമൗര്യൻ ഇതല്ല ഇതിലപ്പുറവും ചെയ്യുന്ന ക്രൂരനാണെന്ന്... ഇതിനു സമാനമായ എത്രയോ സംഭവങ്ങൾ ഇതിനുമുമ്പും ചന്ദ്രമൗര്യൻ ചെയ്തിട്ടുണ്ട്.... ഉത്രാളിക്കാവ് മനയിൽ വന്ന് ഇതുപോലെ സന്തോഷത്തോടെ മടങ്ങിപ്പോയ എത്രയോ പേരെ ഈ കൊടും ക്രൂരനായ മാന്ത്രികൻ കൊന്നുകളഞ്ഞിട്ടുണ്ട്.... എന്നാൽ അന്നൊന്നും വജ്രബാഹുവിന് അറിയില്ലായിരുന്നു ഇതിനുപിന്നിലെ കിരാതൻ ഈ മൃഗമാണെന്ന് അക്കാര്യം മനസ്സിലാക്കി വന്നപ്പോഴേക്കും കാലം വളരെ കടന്നുപോയി കഴിഞ്ഞിരുന്നു.... എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമായി സ്ഥിതിക്ക് ഇനി ഈ ഉത്രാളിക്കാവ് മനയിൽ