റോഡിന് നടുവിൽ ഒരു കൂട്ടം കരിമ്പൂച്ചകൾ അവയ്ക്ക് അസമാന്യ വലിപ്പം ഉണ്ടായിരുന്നു... ധ്രുവന്റെ കാൽ പെട്ടെന്ന് ബ്രേക്കിൽ അമർന്നു എന്താണ് സംഭവിക്കുന്നത് എന്ന് ഓർക്കാൻ പോലും ധ്രുവന് സമയം കിട്ടിയില്ല... അവനെത്തന്നെ തുറിച്ചു നോക്കിയിരിക്കുകയാണ് കരിമ്പൂച്ചകൾ അവയുടെ കണ്ണുകളിൽ നിന്നും രക്തം പൊട്ടിയടർന്ന് തുള്ളിത്തുള്ളിയായി താഴേക്ക് വീണുകൊണ്ടിരുന്നു... പലതുള്ളി പെരുവെള്ളം എന്നു പറഞ്ഞതുപോലെ രക്തം റോഡിലാകെ നിറഞ്ഞു കഴിഞ്ഞിരുന്നു.... പിന്നെ സംഭവിച്ചത് തല മരവിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു രക്തം റോഡിൽ നിറഞ്ഞു കവിഞ്ഞു മുകളിലേക്ക് ഉയർന്നു പൊങ്ങാൻ തുടങ്ങിയതും ധ്രുവന്റെ മനസ്സ് ഒന്നു പിടഞ്ഞു.... അല്പസമയത്തിനകം അവൻ ബോധം നഷ്ടപ്പെട്ട് സീറ്റിലേക്ക് മറിഞ്ഞുവീണു... സമയം അതിന്റെ പ്രയാണം തുടർന്നുകൊണ്ടിരുന്നു അങ്ങനെ നാഴികയും വിനാഴികയും കടന്നുപോയി.... ഒടുവിൽ എപ്പോഴോ കണ്ണ് തുറക്കുമ്പോൾ ധ്രുവന്റെ അരികിൽ രുദ്രൻ ഉണ്ടായിരുന്നു... കഴിഞ്ഞതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ധ്രുവൻ ചോദിച്ചു... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ഞാൻ എങ്ങിനെ ഇവിടെ എത്തി... കഴിഞ്ഞത് കഴിഞ്ഞു ഇനിയെങ്കിലും നീ തനിച്ച്