വർഷങ്ങൾക്കു മുൻപ് ഈ ലില്ലി കുട്ടിയെ ഞാൻ അറസ്റ്റ് ചെയ്തിട്ടുണ്ട്... ഒരു മാല മോഷണം കേസിൽ അന്ന് ഞാൻ ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു... ഒരു ക്രിമിനൽ പശ്ചാത്തലമുള്ള സ്ത്രീയാണ് ഈ ലില്ലി കുട്ടി എന്ന് അന്നേ ഞാൻ മനസ്സിലാക്കിയിരുന്നു... മാല മോഷണക്കേസിൽ ഇവരെ അന്ന് ഞാൻ പിടികൂടിയെങ്കിലും ഒടുവിൽ ഇവർ കുറ്റക്കാരി അല്ലെന്നു കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു... നാരായണൻകുട്ടി... അപ്പോ സാറിന് ഈ ലില്ലി കുട്ടിയെ മുൻപേ പരിചയമുണ്ട് സാറ് പറഞ്ഞ പോലെ ഈ സ്ത്രീയുടെ സംഭാഷണത്തിൽ നിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി ഇവർ കാര്യമായിട്ട് എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്... സി ഐ.. അത് മറ്റൊന്നുമല്ല ഈ കീരി ജോസ് ഇവിടെത്തന്നെയുണ്ട് എന്തായാലും നിങ്ങൾ വാ അവനെ പൊക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ... അതും പറഞ്ഞ് ബെഞ്ചമിൻ ഗോമസ് കീരി ജോസിന്റെ വീട്ടിലേക്ക് നടന്നു... മടങ്ങിപ്പോയ പോലീസുകാർ വീണ്ടും തിരികെ വരുന്നത്