ഡെയ്ഞ്ചർ പോയിന്റ് - 13

  • 429
  • 198

️ അമ്പതാമത്തെ വയസിൽ ഒരു ഓണംകേറാമൂലയിൽനിന്നാണ് അപ്പാമൂർത്തി ഇവിടെയെത്തിയത്... ഇപ്പോൾ വയസ് എഴുപത് നീണ്ട ഇരുപത് വർഷങ്ങൾ ഒരു കൊടുംകാട്ടിൽ തനിച്ച് വികാരങ്ങളും വിചാരങ്ങളും ഉള്ളിലൊതുക്കി അയാൾ ജീവിക്കുകയായിരുന്നു ഇതുവരെ.... രണ്ട് വിവാഹം കഴിച്ചവനാണ് അപ്പാമൂർത്തി ആദ്യവിവാഹത്തിൽ രണ്ട് കുട്ടികൾ അതും രണ്ട് ആൺകുട്ടികൾ..... എന്തു പണിയും ചെയ്യാൻ ഒരു മടിയും ഇല്ലാത്തവനായിരുന്നു മൂർത്തി... അന്ന് ഇയാൾക്ക് റബ്ബർ ടാപ്പിംഗ് ആയിരുന്നു ജോലി... റബ്ബർ വെട്ടി പാല് എടുക്കുന്നതും അത് പിന്നെ ഷീറ്റാക്കുന്നതും അപ്പാമൂർത്തിയും ഭാര്യയും കൂടിയായിരുന്നു... ഒരു ദിവസം റബ്ബർപാൽ എടുക്കുന്നതിനിടയിൽ ഭാര്യയെ പാമ്പ്കടിച്ചു അന്നുമുതൽ അയാളുടെ കാലദോഷവും തുടങ്ങി രണ്ടുദിവസത്തിനുള്ളിൽ അപ്പാമൂർത്തിയുടെ ഭാര്യ മരിച്ചു... ഏറെ ദുഃഖത്തോടെ അയാൾ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി... ശരിക്കും ഒരു ഭ്രാന്തനെപ്പോലെ... ഭാര്യ മരിച്ച് ഒരുവർഷത്തിന്ശേഷം മൂത്തകുട്ടി മഞ്ഞപിത്തം ബാധിച്ച് മരണപ്പെട്ടു... അതുകഴിഞ്ഞ് രണ്ടാമത്തെ കുട്ടിയേയും മരണം റാഞ്ചിയെടുത്തു അതും അറുമാസത്തിനകം ബ്ലഡ്കാൻസർ ആയിരുന്നു.... അങ്ങിനെ എല്ലാം നഷ്ടപ്പെട്ട് നിരാശനായി കഴിയുമ്പോളാണ് മരിച്ചുപോയ