കിരാതം - 4

  • 531
  • 213

മാതൃഭാരതിയുടെ എല്ലാ മാന്യ വായനക്കാർക്കും എന്റെ എല്ലാ പ്രിയ്യപ്പെട്ട ഫോളോവേഴ്സിനും വായനക്കാർക്കും ഒരുപാട് സ്നേഹവും ആദരവും അറിയിച്ചുകൊണ്ട് കിരാതം ത്രില്ലർ സ്റ്റോറിയുടെ നാലാം ഭാഗം നിങ്ങൾക്കായി സമർപ്പിക്കുന്നു സ്നേഹാദരങ്ങളോടെ കഥാകൃത്ത്     കീരിജോസിന്റെ വീട് കണ്ടുപിടിക്കുക എന്നത് കേരള പോലീസിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമലയൊന്നുമല്ല അത് സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസ് വളരെ ഭംഗിയായി തന്നെ നിർവഹിച്ചു.... നെഹ്‌റു കോളനിയിലെ നൂറ്റിപത്താംനമ്പർ വീട് അതായിരുന്നു കീരിജോസിന്റെ വസതി... പോലീസ് സംഘം ഈ വീട്ടിലെത്തുമ്പോൾ കീരി ജോസ് തന്ത്രപൂർവ്വം അവിടെ നിന്നും മുങ്ങികളഞ്ഞു.... ഈ കൊലപാതക കേസുമായി കീരിജോസിന് നേരിട്ട് യാതൊരു ബന്ധവും ഉള്ളതായി പോലീസിന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല എന്നാലും ചെറിയൊരു സംശയത്തിന്റെ പേരിലാണ് പോലീസ് ഇയാളെ തിരക്കി ഇറങ്ങിയത്... കീരിജോസിനെ അറസ്റ്റ് ചെയ്താൽ ഒരുപക്ഷേ ഈ കൊലപാതക കേസിലേക്ക് വെളിച്ചം വീശുന്ന എന്തെങ്കിലും ഒരു തെളിവ് ലഭിക്കുകയാണെങ്കിൽ അത് വളരെ ഉപകാരപ്രദമായിരിക്കും.... പോലീസിനെ മുഖാമുഖം കണ്ടപ്പോൾ കീരിജോസിന്റെ ഭാര്യ