അനുപമയും അളകയും നാൻസിയും ചത്രപതി ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ കോയമ്പത്തൂരിലേക്കുള്ള ഫ്ലൈറ്റ് കാത്തുനിന്നുഅനുപമയുടെ ഫോണിലേക്ക് ദേവൂട്ടി നിരന്തരം വിളിച്ചു കൊണ്ടിരുന്നു. ദേവൂട്ടിക്ക് തീരെ സമാധാനം ഇല്ലല്ലോ നാൻസി ചിരിയോടെ പറഞ്ഞുഅഹ് ഉവ്വ്! അനുപമ തലയാട്ടിക്കൊണ്ട് പറഞ്ഞു ഈ വിളിയെ ഉള്ളൂ അവൾക്ക് എന്തിനും ഏതിനും മുത്തശ്ശനും മുത്തശ്ശിയും മതി.അമ്മുവിന്റെ അസ്വസ്ഥതയോടുള്ള നിൽപ്പ് കണ്ട അനുപമ ചോദിച്ചു എന്താടി ഫ്ലൈറ്റിൽ കയറാനുള്ള പേടിയാണോഹേയ് എനിക്കങ്ങനെ പേടിയൊന്നുമില്ല പിന്നെ ചെറിയൊരു ഭയം അമ്മു ചമ്മലോടെ പറഞ്ഞുഅല്ല കൊച്ചെ!നിനക്ക് പേടിയില്ലാത്ത വല്ലതുമുണ്ടോ ഫ്ലൈറ്റ് പേടി! ട്രെയിൻ പേടി! നീ വല്ല കാളവണ്ടിയിലും യാത്ര ചെയ്താൽ മതി അതാ നിനക്ക് പറ്റിയത്.അയ്യാ! കാളവണ്ടിയിലെ സ്വന്തം കെട്ടിയോനെ കേറ്റി വിട്ടാൽ മതി.അമ്മു ചുണ്ട് കോട്ടി ശെടാ എനിക്ക് സ്വന്തമായിട്ട് ഒരു കെട്ടിയോൻ ഇല്ല. വേണമെന്ന് ഒരു നിർബന്ധവുമില്ല, നീ എന്തായാലും കല്യാണം കഴിക്കുമല്ലോ അപ്പോ നീയും നിന്റെ കെട്ടിയവനും കൂടെ പോ നിങ്ങൾക്ക് ആണ് അത് ആപ്പ്റ്റ് നാൻസി പറഞ്ഞു ഹോ ഒന്നും