️ നല്ല മുഴക്കമുള്ള ഘനഗാംഭീര്യം നിറഞ്ഞ ശബ്ദമായിരുന്നു അപ്പാമൂർത്തിയുടേത് കർണ്ണിഹാരയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു അതുകൊണ്ടുതന്നെ അവൾ മുന്നോട്ടുവന്നു പറഞ്ഞു... ഞങ്ങൾ പാലക്കാട് കൊല്ലംകോട് നിന്നാ മലയൻകാടും അസുരൻമലയും കാണാൻ വന്നതാ പക്ഷേ ഇവിടെ വന്നപ്പോഴാണ് കുഞ്ഞിറ്റഅങ്കിൾ പറഞ്ഞത് ഇവിടുത്തെ സിറ്റുവേഷൻ വളരെ മോശമാണെന്ന്... അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് മടങ്ങിപ്പോവണം എന്നാണ് വിഷ്ണുമാധവ് പറയുന്നത്... ഞങ്ങൾ പ്രണയ ജോഡികളാണ് എത്രയും പെട്ടെന്ന് വിവാഹിതരാവാൻ കാത്തിരിക്കുന്നവരും... അപ്പാമൂർത്തി... മലയൻകാട് കാണാൻ അത്രയ്ക്ക് കൊതിയാണെങ്കിൽ നിങ്ങൾ രണ്ടുപേരും എന്നോടൊപ്പം പോന്നോളൂ അസുരൻ മലയും മലയൻകാടും കണ്ടു രണ്ടു നാൾ കഴിഞ്ഞ് നിങ്ങൾക്ക് നാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്യാം ബീഡികറപിടിച്ച പല്ലുകൾ കാട്ടി അയാൾ ചിരിച്ചു... എന്നിട്ട് വീണ്ടും അപ്പാമൂർത്തി പറഞ്ഞു... അല്ലെങ്കിൽ നിങ്ങൾ രണ്ടുപേരും നാട്ടിലേക്ക് തന്നെ മടങ്ങി പോകുന്നതാണ് ബുദ്ധി... ഇപ്പോൾ 6.45-ന് കോയമ്പത്തൂർക്ക് പോകുന്ന ഒരു സൂപ്പർ ഫാസ്റ്റ് ബസ് ഇതുവഴി വരും... പിന്നെ കുഞ്ഞിറ്റ പറഞ്ഞത് ശരിയാ മരണം പതിയിരിക്കുന്ന വഴികളാണ്