ഈ ഹർത്താൽ ദിവസം നീ എങ്ങോട്ടാണ് പോകുന്നത്? അതോ ഹർത്താൽ ആണെന്ന് നീ ഓർത്തില്ലേ ? 26 ന് ഹർത്താൽ ആണെന്ന് എപ്പോഴും ടിവിയിൽ പറയുവല്ലേ. രണ്ട് ദിവസം കൂടിയേ ചലച്ചിത്ര മേള ഉള്ളൂ. ഇന്ന് ഓസ്കാർ നോമിനേഷൻ ലഭിച്ച സിനിമയാണ് പ്രദർശിപ്പിക്കുന്നത്. .ഹർത്താൽ ആയതുകൊണ്ട് ഇതൊന്നും നടക്കാൻ പോകുന്നില്ല കുഞ്ഞേ.ഈ പരിപാടിയൊന്നും മാറ്റിവെയ്ക്കില്ല അമ്മേ എന്നു പറഞ്ഞുകൊണ്ട് പ്രിയ പോയി. ഹർത്താൽ ആയിട്ട് മേള എന്നു പറഞ്ഞ് ഇറങ്ങിയിരിക്കുന്നു. അഞ്ജലി മേനോനെ പോലെ വല്ല സംവിധായകയാകാൻ ഇവൾക്ക് ഉദ്ദേശം ഉണ്ടോ അമ്മ മനസ്സിൽ ഓർത്തു. പ്രിയ ഒരു മണിക്കൂർ ബസ് നോക്കി നിന്നു. ഭദ്രയും മാധവും കൃഷ്ണ ബസ്സും ഒക്കെ വരേണ്ട സമയം കഴിഞ്ഞു. ഇനി നിന്നിട്ട് പ്രയോജനം ഇല്ല എന്ന് പ്രിയയ്ക്ക് മ നസ്സിലായി. വളരെ ദൂരെ ഒരു ഓട്ടോ കിടക്കുന്നത് പ്രിയ കണ്ടു. ഓട്ടോ കിടക്കുന്ന ഭാഗത്തേക്ക് പ്രിയ നടന്നു. പ്രിയ ഓട്ടോയുടെ അടുത്ത് എത്തി. ഹരിത