പ്രണയമണി തൂവൽ

  • 933
  • 1
  • 258

ഫാത്തിമ മാതാ കോളേജ് ഓഡിറ്റോറിയം ശബ്ദമുഖരിതമാണ്.കൂവലും ആർപ്പ്‌ വിളികളും പരസ്പരം കളിയാക്കലുകളും...ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ അടിപിടിയും ഒക്കെ ആയി കുട്ടികൾ കോളേജ് ഡേ തകർക്കുകയാണ്... സ്റ്റേജ് കർട്ടൈൻ ഉയർന്നു...സുന്ദരമായ ശബ്ദത്തോടെ ഒരു ഗാനം ഒഴുകി..ഓഡിറ്റോറിയം നിശബ്ദമായി... എല്ലാ ശ്രദ്ധയും സ്റ്റേജിലേക്കായി.. ആരാണ് എന്നറിയാനുള്ള ഭാവം എല്ലാ മുഖങ്ങളിലും കാണാം ആയിരുന്നു...ലേഖ.. ഫസ്റ്റ് ഇയർ ഡിഗ്രീ സ്റ്റുഡന്റ്...ലേഖയുടെ പാട്ടിന് താളം പിടിച്ചുകൊണ്ട് ഓഡിറ്റോറിയത്തിന്റ് അവസാന മൂലയിൽ ആദിയും അവന്റെ പൂവാല കൂട്ടുകാരും നിൽക്കുന്നു...ആദിത്യ വർമ്മ എന്നാണ് മുഴുവൻ പേരും...സമ്പന്ന കുടുംബത്തിലെ ഡോക്ടറായ ദമ്പതികളുടെ ഒരേയൊരു മകൻ...അവസാന വർഷ ബോട്ടണി വിദ്യാർത്ഥി ആണ് ആദി.കൂട്ടുകാരുടെ ശ്രദ്ധ മുഴുവൻ അടുത്ത് കൂടി ഇരിക്കുന്ന പൂമ്പാറ്റകളിൽ ആയിരുന്നു...അവർ ആംഗ്യം കാണിച്ചും കമൻറ് പറഞ്ഞും രസിച്ചു കൊണ്ടിരുന്നു...പാട്ടിന്റെ ശ്രദ്ദയിൽ നിന്നും ആദി ഒന്ന് പുറത്തേക്ക് നോക്കി വീണ്ടും പാട്ടിലേക്ക്‌ വന്നു...പെട്ടെന്ന് എന്തോ കണ്ട മാത്രയിൽ വീണ്ടും അതെ സ്ഥാനത്തേക്ക് നോക്കി..തന്റെ കണ്ണുകൾ എന്താണോ തിരഞ്ഞത് അത് കണ്ടതിന്റെ സന്തോഷത്തിൽ