കർമ്മം -ഹൊറർ സ്റ്റോറി -3

  • 1.4k
  • 2
  • 549

അതിൽ നിറച്ചിരിക്കുന്നത് സാധാരണ മണ്ണല്ല പകരം ഹിമാലയ പർവതത്തിന്റെ ഉത്തുംഗ ശൃംഖത്തിൽ നിന്നും ശേഖരിച്ച അത്യപൂർവ്വ മൺതരികളാണ്... അതായത് മട്ടിപ്പാറകൾ പ്രകൃതി വ്യതിയാനത്താൽ സ്വയം പൊടിഞ്ഞു ഉണ്ടാകുന്ന മണ്ണ്... ഈ പാത്രത്തിൽ വച്ചിരിക്കുന്നതാകട്ടെ മൃത സഞ്ജീവനി എന്ന അത്ഭുതം നിറഞ്ഞ മാന്ത്രിക മരുന്ന് ചെടിയും... രാമ രാവണ യുദ്ധസമയത്ത് മായാസുരൻ തനിക്കു നൽകിയ മായാശക്തി രാവണൻ വിഭീഷണനുനേരെ പ്രയോഗിച്ചു... അതുകണ്ട് ലക്ഷ്മണൻ വിഭീഷണന്റെ മുന്നിലെത്തി തടസ്സം ഉണ്ടാക്കി  ആ ശക്തി മഹത്തായതാണ് ലക്ഷ്മണനിൽ അതുപതിച്ചു അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു... അന്ന് ലക്ഷ്മണനെ രക്ഷിച്ച അതെ ദിവ്യ ഔഷധ ചെടിയായ  മൃതസഞ്ജീവനി..!! ചിട്ടയായ പരിപാലനത്തിലൂടെ മാത്രമേ മൃതസഞ്ജീവനി വളർച്ച പ്രാപിക്കുക യുള്ളൂ.... വജ്രബാഹു അല്പനേരം ധ്യാനിച്ചു നിന്ന ശേഷം മൃതസഞ്ജീവനിയുടെ കുറച്ച് ഇലകൾ പറിച്ചെടുത്തു പിന്നെ ധൃതിയിൽ ഉത്രാളിക്കാവ് മനയുടെ അകത്തളത്തിലേക്ക് ചുവടുകൾ വച്ചു... വജ്രബാഹുവിന്റെ അധരം മൃതസഞ്ജീവനി മന്ത്രത്തിൽ ലയിച്ചു... ""ഓം... ജൂo സ :  ഈo  സൗ :