പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (2)

  • 2.2k
  • 1
  • 747

️ വളരെ പ്രസിദ്ധമായ കലിംഗ ദേശത്തെ രാജാവായിരുന്നു മേഘവർണ്ണൻ ഇദ്ദേഹത്തിന്റെ ഭരണകാലം കലിംഗ ദേശത്തിന് സുവർണ്ണകാലം തന്നെയായിരുന്നു...മേഘവർണ്ണ മഹാരാജാവ് നീണാൾ വാഴട്ടെ !... ഓരോ പ്രജകളും കൊട്ടാര നിവാസികളും എന്നുവേണ്ട സകലരും മേഘവർണ്ണ മഹാ രാജാവിനെ വാനോളം പുകഴ്ത്തി പാടി നടന്നു... മേഘവർണ്ണന് രണ്ട് പെൺ സന്താനങ്ങൾ ആയിരുന്നു... മൂത്ത പുത്രി മേഘവതി രണ്ടാമത്തെ പുത്രി സൂര്യവതി  രണ്ട് രാജകുമാരിമാരും അതീവ സുന്ദരികൾ ആയിരുന്നു  .... മേഘവർണ്ണ മഹാരാജാവിന്റെ പട്ടമഹിഷിയായിരുന്നു കുന്തള അതി സുന്ദരനായിരുന്ന മേഘ വർണ്ണ മഹാരാജാവിന്റെ അതിസുന്ദരിയായ ഭാര്യ... മേഘ വർണ്ണ മഹാരാജാവ്  സന്തോഷത്തോടെ അങ്ങിനെ നാട് ഭരിച്ചിരുന്ന കാലത്താണ്  കാലാസുരൻ എന്ന അതിക്രൂരനും ഭീമാകരനുമായ ഒരു കൊടും രാക്ഷസൻ കലിംഗ ദേശത്ത് എത്തിയത് മേഘവർണ്ണ മഹാരാജാവിന്റെ മൂത്ത പുത്രി മേഘവതിയെ കണ്ടു കാലാസുരൻ കാമ പരവശനായി എങ്ങിനെയും അവളെ സ്വന്തമാക്കണമെന്ന് മനസ്സിൽ നിനച്ച് ആ  രാക്ഷസൻ അതിനായുള്ള തന്ത്രങ്ങൾ മെനഞ്ഞു...  ഒടുവിൽ മേഘവർണ്ണ മഹാരാജാവുമായി ഒരു യുദ്ധം