ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള

  • 2.9k
  • 924

ഡോക്ടർ സിവേർഡിന്റെ ഡയറി എന്ന അധ്യായത്തിൽ നിന്ന്... മീന വിറച്ചുകൊണ്ട്, ഒന്നും മിണ്ടാതെ ഭർത്താവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. പിന്നെ മുഖമുയർത്തിയപ്പോൾ, ജോനതന്റെ ഉറക്ക വേഷത്തിൽ രക്തം പുരണ്ടിരുന്നു. അവളുടെ ചുണ്ട് സ്പർശിച്ച ഇടത്തും അവളുടെ കഴുത്തിലെ ഇത്തിരി മുറിവിൽനിന്ന് ഇന്ന് രക്തം ഇറ്റു വീണിടത്തും. അതു കണ്ടതും അവൾ അടക്കിയ നിലവിളിയോടെ പുറകോട്ട് മാറി. തേങ്ങലുകൾക്കിടയിൽ അവർ മന്ത്രിച്ചു:‘‘അശുദ്ധം, അശുദ്ധം! ജോനതനെ ഇനി ഞാൻ തൊടരുത്. ചുംബിക്കരുത്! ഈ പാവം ഇപ്പോൾ ഏറ്റവും പേടിക്കേണ്ട ശത്രു ഞാനാണ്.’’ ജോനതൻ ദൃഢമായ സ്വരത്തിൽ പറഞ്ഞു: ‘‘വെറും വിഡ്ഢിത്തം. അങ്ങനെ കേൾക്കുന്നത് എനിക്ക് നാണക്കേടാണ്. നീയൊന്നും പറയണ്ട. എന്റെ വല്ല വിചാരമോ പ്രവൃത്തിയോ എന്നെങ്കിലും നമുക്കിടയിൽ കയറി വന്നാൽ ആ പിഴവിന് ദൈവം ഇതിലും വലിയ ശിക്ഷ തരട്ടെ.’’ അയാൾ കൈ നീട്ടി അവളെ നെഞ്ചോട് ചേർത്തു കുറച്ചുനേരം നേരം അവൾ ഏങ്ങലടിച്ചു കൊണ്ട് അവിടെ കിടന്നു അവളുടെ കുനിഞ്ഞ തലയ്ക്കുമുകളിലൂടെ ജോനാഥൻ അവൻ ഞങ്ങളെ നോക്കി.