കിരാതം - 2

  • 2k
  • 1
  • 882

അവർ സഞ്ചരിച്ചിരുന്ന വാഹനം അപ്പോൾ മൂന്നാറിന്റെ ബോർഡർ പിന്നിട്ടു അരമണിക്കൂറിലധികം ഓടിക്കഴിഞ്ഞിരുന്നു... വായു വേഗത്തിൽ പാഞ്ഞു വന്ന ഒരു വലിയ ടാങ്കർ ലോറി അവരുടെ വാഹനത്തെ ഇടിച്ചു തെറിപ്പിച്ചു... ഒരു കളിപ്പാട്ടം പോലെ തെറിച്ചുപോയ ആ കാർ അഗാധമായ കൊക്കയിലേക്ക് പതിച്ചു... ഒന്നു നിലവിളിക്കാൻ പോലും ആർക്കുമായില്ല അതിനുമുമ്പേ ആ വാഹനം അതിഭീകര ശബ്ദത്തോടെ ആളിക്കത്താൻ തുടങ്ങിയിരുന്നു... രാമേട്ടന്റെ വാക്കുകൾ അറം പറ്റിയത് പോലെ... അഗാധമായ ഗർത്തത്തിലേക്ക് കത്തിയമർന്നു അതാ ബാഹുലേയൻ മുതലാളിയുടെ BMWm4 കാർ ഒടുവിൽ എല്ലാ ശബ്ദ കോലാഹലങ്ങളും കെട്ടടങ്ങി കുറച്ചു സമയം കൂടി കത്തിനിന്ന് അഗ്നിയും അവസാനം അണഞ്ഞു തീർന്നു... നിമിഷങ്ങൾക്കു മുൻപ് ജീവൻ ഉണ്ടായിരുന്ന മൂന്ന് പച്ച മനുഷ്യർ കത്തി അമർന്ന് കരി കട്ടകൾ മാത്രമായി മാറിയിരിക്കുന്നു... അതെ വിധിയുടെ കരുനീക്കങ്ങൾ ഇങ്ങനെയാണ്... വിധിയെന്ന രണ്ടക്ഷരം ലോകത്തിൻ ഗതി മാറ്റും വജ്രായുധം... കരിഞ്ഞ പച്ചമാംസത്തിന്റെ ഗന്ധം വായുവിൽ പടർന്നു സംഭവം രാത്രി ആയതിനാൽ അധികം