കർമ്മം -ഹൊറർ സ്റ്റോറി (2)

  • 2.6k
  • 1
  • 975

ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു പിന്നെ വന്നവരെ അകത്തളത്തിലേക്ക് ക്ഷണിച്ചു... കടന്നുവരൂ...വയ്യാത്ത കുട്ടിയെ താഴെ പുല്ലുപായയിലേയ്ക്ക് കിടത്തിയേക്കു അച്ഛനും അമ്മയും സഹോദരനും അവർക്കരികിൽ ഇരുന്നോളൂ... വജ്രബാഹുവിന്റെ സ്വരം എത്ര സൗമ്യമായിരുന്നുവെന്ന് അവർ മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത് അവർ മൂവരും ബഹുമാനപുരസരം വജ്രബാഹുവിനെ തൊഴുതു... സ്വാമിജി  രക്ഷിക്കണം ഞങ്ങളുടെ മകൾ അപകടത്തിലാണ് അവർ കരയാൻ തുടങ്ങി... സഹോദരനാണെങ്കിൽ സങ്കടം കൊണ്ട് നീറി പുകയുകയാണ് എന്തുചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിരുന്നു ആ പാവം പയ്യൻ അവരുടെ കണ്ണുകളിൽ നിന്നും അടർന്നുവീണ കണ്ണീർ കണങ്ങൾ നിപതിച്ചതോ വജ്രബാഹുവിന്റെ ഹൃദയസാനുക്കളിൽ അവരെ സമാധാനിപ്പിച്ചുകൊണ്ട് അദ്ദേഹം സാവധാനം നടന്നു ചെന്ന് ഉദ്യാനത്തിൽ നിന്നും ഒരു തുളസി ദളം പറിച്ചെടുത്തു പിന്നെ സർവ്വലോകത്തിനധിപനാകും ശംഭോ മഹാദേവന്റെ പഞ്ചലോഹ വിഗ്രഹത്തിനു മുൻപിൽ നമ്രശിരസ്കനായി നിന്ന് തുളസീദളം ഇരു കരങ്ങളിലും ചേർത്തുപിടിച്ച് കൈകൂപ്പി ശിവ ധ്യാനത്തിലമർന്നു... ശാന്തം പത്മാസനസ്തം ശശിധരമകുടം...പഞ്ചവക്രതം ത്രിനേത്രം ശൂലം വജ്രം  ച ഖ ഡ് ഗം