പുനർജ്ജനി - 7

  • 2.1k
  • 939

  part -7                                   മഴ മിഴി ️  എന്തിനാണ് ആദി ഭയപ്പെടുന്നത്. ഒരിക്കലും എന്നെ മറി കടന്നു മറ്റൊരുവൾ നിന്നിലേക്ക്‌ വരില്ല.. പഴയ പോലെ വന്നാൽ അവളുടെ അന്ത്യം എന്നിലൂടെ ആവും... നിനക്കായി കാത്തിരുന്നവൾ ഞാൻ ആണ്. നിനക്കായി ജീവൻ ത്യജിച്ചവൾ  അവളല്ല.. ഞാൻ.. ഞാൻ.. മാത്രമാണ്.നിന്റെ ഹൃദയത്തിന്റെ ഉള്ളറയിൽ  അവൾക്കല്ല സ്ഥാനം, എനിക്കാണ് എനിക്ക് മാത്രം.. അവൻ പെട്ടന്ന് ലാപ്പിലേക്ക് നോക്കി...ലാപ്ടോപ് ഒന്ന് മിന്നി കൊണ്ട്  വലിയ ശബ്ദത്തോടെ അതിന്റെ സ്ക്രീൻ ഓഫ്‌ ആയി...അവൻ ഞെട്ടികൊണ്ട് ലാപ്ടോപ് ഓൺ ചെയ്യാൻ നോക്കി ...അവന്റെ വിരലുകൾ വിറ പൂണ്ടു .അങ്കിളെ.. ഇന്ന് നേരത്തെ എത്തിയോ?ആഹാ ആരാ ഇതു .പ്രിയ മോളോ?മോൾ ഇതെപ്പോ  എത്തി..ഞാൻ ഉച്ചകഴിഞ്ഞെത്തി...അമ്മയും അച്ഛനും വന്നില്ലേ....ഓഹ്.. ഇല്ലാ അങ്കിളെ.. അവര്  നാളെ ഇങ്ങേത്തും...അങ്കിളിനെ അച്ഛൻ വിളിച്ചു കാണുമല്ലോ?അങ്കിൾ എല്ലാം