പുനർജ്ജനി - 4

  • 3.4k
  • 2.1k

part -4                           അവൾ  പേടിയോടെ അവന്റെ കയ്യിൽ തന്റെ കൈ ചേർത്ത് മുറുക്കി പിടിച്ചു.. കണ്ണുകൾ ഇറുക്കി അടച്ചു..അവന്റെ കയ്യോട് ചേർത്ത് അവളുടെ ഉള്ളം കയ്യിലെ ചന്ദ്ര ബിംബം പതിയെ തെളിഞ്ഞു വരാൻ തുടങ്ങി അത് അവന്റെ കയ്യിലേക്ക് അമർന്നു  പൂർണ ബിംബമായി മാറി...പ്രകാശിച്ചു...അവളുടെ കഴുത്തിൽ പച്ച കുത്തിയ പോലെ തൃശൂലം തെളിഞ്ഞു വന്നു ..അതെ സമയം അവന്റെ പുറത്തായി നഗരൂപം  മിന്നി തെളിഞ്ഞു കൊണ്ടിരുന്നു . അടുത്ത നിമിഷം കാറിലേക്ക് തീപടരാൻ തുടങ്ങി..ദിബന്ധങ്ങൾ പൊട്ടുമാറുച്ചതിൽ അതൊരു ഉഗ്ര സ്പോടാനമായി മാറി..   ഇതേ സമയം മറ്റൊരിടത്തു... "കൂട്ടം കൂടിയിരുന്നു കടവാവലുകൾ വലിയ ശബ്ദത്തോടെ ചിറകടിച്ചു ഉയർന്നു പൊങ്ങി.. പാൽ നിലാവ്  വിതറി നിന്ന  ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞു.. പ്രകൃതിയെ തന്നെ വിറങ്ങലിപ്പിക്കുന്ന രീതിയിൽ ഉച്ചത്തിൽ ഒരു വെള്ളിടി വെട്ടി.. ആ ഇടിയിൽ