പുനർജ്ജനി - 3

  • 3.3k
  • 1.9k

അവൻ ഫോൺ കട്ട്‌ ചെയ്തു വണ്ടി തിരിക്കാൻ തുടങ്ങിയതും ആകാശം ഇരുണ്ടു മൂടി, താരകളും ചന്ദ്രനും മേഘങ്ങൾക്കിടയിൽ മറഞ്ഞു...സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചമല്ലാതെ അവിടെ  മറ്റൊരു പ്രകാശ കിരണങ്ങൾക്കും സ്ഥാനമില്ലാത്തത് പോലെ  ചുറ്റും ഇരുട്ടു വ്യാപിച്ചു.. ചെറിയ കാറ്റു വീശി തുടങ്ങി സ്ട്രീറ്റ് ലൈറ്റ് പതിയെ മിന്നാൻ തുടങ്ങി. അവൻ പെട്ടന്ന് എന്ത് പറ്റിയെന്നു ആലോചിച്ചു ചുറ്റും നോക്കി.. അപ്പോഴാണ് സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ അവൻ ആ കാഴ്ച കണ്ടു ഒരു നിമിഷം നടുങ്ങി നിന്നു..സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ ഒരു ട്രക്ക് ആ  കാറിന്റെ സൈഡിൽ ആയി  ഇടിച്ചു.. ഇടിയുടെ ആഘാതത്തിൽ  കാർ  സൈഡിലേക്ക് ചരിഞ്ഞു  പൈൻ മരത്തിൽ ഇടിച്ചു. ആ ഇടിയിൽ തലയുയർത്തി പിടിച്ചു നിന്ന പൈൻ മരം ഒടിഞ്ഞു.ഇപ്പോൾ മറിയും എന്നരീതിയിൽ നിൽക്കുകയാണ്. തൊട്ടടുത്ത നിമിഷം ആ ട്രക്ക് വീണ്ടും റിവേഴ്‌സ് എടുത്തു കാറിലേക്ക് ഇടിക്കാനായി പാഞ്ഞതും പെട്ടന്ന് കിട്ടിയ  ധൈര്യത്തിൽ അവൻ തന്റെ കാറിന്റെ