രേഖിതാനന്ദം

  • 7.4k
  • 1
  • 2.6k

" അമ്മേ ഞാൻ ഇറങ്ങുവാട്ടോ....."കയ്യിലൊരു കുടയുമെടുത്ത് രേഖിത ഇറങ്ങാൻ തുടങ്ങുകയായിരുന്നു.നരച്ച കാലൻ കുട നിവർത്തുമ്പോൾ അവൾക്ക് പതിവിലും സങ്കോചം തോന്നി.കാലമെത്രയായി കരുതുന്നു ഇതൊന്ന് മാറ്റി വാങ്ങണമെന്ന്...അച്ഛൻ ഉപയോഗിച്ചിരുന്ന പഴയ കുടയാണ്..അതുകൊണ്ടാണ് കളയാൻ ഇത്ര മടി..അത് മാത്രമല്ല, കയ്യിലാണെങ്കിൽ എടുക്കാൻ പൈസയുമില്ല, അതും വേണമല്ലോ പറയാൻ !ചെറിയ ചാറ്റൽ ഉള്ളത് കൊണ്ട് നിവർത്താതെ ഇരിക്കാനും വയ്യ.അല്ലെങ്കിൽ രേഖിത തീർച്ചയായും അന്ന് കുടയില്ലാതെ പോകുമായിരുന്നു.ഇന്ന് സുപ്രധാനമായ ഒരു കാര്യത്തിനാണ് പോകുന്നത്.അമ്മയ്ക്കാണ് തന്നെക്കാൾ പ്രധാനം എന്ന് മാത്രം !" മോളെ......ഇതെങ്കിലും നി ഉറപ്പിച്ചിട്ട് വരണം കേട്ടോ...ഇനിയും ചെറുതുങ്ങളെ വിചാരിച്ച് ജീവിതം കളയല്ലേ...."ഇറങ്ങാൻ തുടങ്ങും മുമ്പേ അമ്മ ഇറയത്ത് വന്ന് ഉപദേശം തുടങ്ങി.രേഖിത വേഗത്തിൽ തലയാട്ടി കൊണ്ട് നടന്നു.ഇനിയും നിന്നാൽ അമ്മ ഉപദേശിച്ച് കൊല്ലും." നിനക്കൊരു നല്ല സാരി എടുത്ത് ഉടുക്കാൻ വയ്യാരുന്നോ....അതെങ്ങനെയാ...സ്വയം വേണമെന്ന് വല്ല വിചാരം വേണം !"അമ്മ ഉറക്കെ വിളിച്ചു പറയുന്നത് പടിക്കൽ എത്തിയിട്ടാണ് കേട്ടത്.ഒരു പഴയ ആകാശ നീല നിറമുള്ള സാരിയാണ്.നരച്ചിട്ടൊന്നും ഇല്ല.അമ്മ