ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 23

  • 4.4k
  • 1
  • 1.1k

ഹനുമാൻ കുന്നിന്റെ ഉൾ കാടുകളിൽ എത്തിപ്പെട്ടാൽ പിന്നെ ആർക്കും തന്നെ രക്ഷ യില്ല... മുന്നിൽ പിന്നെ മരണം മാത്രം ... രക്തം മരവിച്ചുപോകും ഈ കഥ കേട്ടാൽ... ഹനുമാൻ കുന്നിന്റെ മനോഹാരിതയിൽ മനം മയങ്ങി രണ്ടു ചെറുപ്പക്കാർ ഒരിക്കൽ എങ്ങിനെയോ ഈ ഉൾകാടുകളിൽ എത്തിപ്പെട്ടു... തമിഴ് നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള രണ്ടു യുവാക്കൾ മുത്തുവും മുരുകനും രണ്ടു പേരും അവിവാഹിതർ... പിള്ളയാർ കോവിൽ സ്ട്രീറ്റ് നിവാസികൾ റൂട്ട് മാപ്പ് നോക്കി ഹനുമാൻ കുന്നിന്റെ കറക്ട് ലൊക്കേഷൻ സ്കെച്ചു ചെയ്ത് ട്രെയിൻ മാർഗം അവർ പഞ്ചാ ലി പ്പാറ യിലെത്തി... പിന്നെ അവിടെ നിന്നും ഒരു ഓട്ടോ പിടിച്ച് നേരെ ഹനുമാൻ കുന്നിലേയ്ക്ക്... വിനോദ സഞ്ചാരികളായിരുന്നു രണ്ടു പേരും... അവർ കടന്നുചെല്ലാത്ത ടൂറിസ്റ്റ് കേന്ദ്ര ങ്ങളില്ല... വിദേശം,, സ്വദേശം,, അന്യ സംസ്ഥാനങ്ങൾ ... എവിടെ ടൂറിസ്റ്റ് പ്ലയിസ് ഉണ്ടോ അവിടെ തീർച്ചയായും അവർ എത്തിയിരിക്കും ഇന്നല്ലെങ്കിൽ നാളെ...