സ്യൂട്ട് നമ്പർ 101

  • 4.1k
  • 1.3k

സ്യൂട്ട് നമ്പർ 101 ️️️️️️️ കഥ രചന : ശശി കുറുപ്പ് വിസിറ്റിങ് കാർഡ് മൂസയ്ക്ക് നൽകി ഒമാൻ പൗരൻ ജുമാ സായിദ് പറഞ്ഞു. " എന്റെ സഹായം എന്നെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കു " ഉഴുതു മറിച്ച മേനി പർദ്ദ കൊണ്ട് മറച്ച ആ സ്ത്രീയും അറബിയും യാത്രയായി . "മൂസ സർ , 101 ലെ സ്ത്രീ ആ അറബിയുടെ ഭാര്യയല്ല. കൊങ്കണി അറിയാം. ഞങ്ങടെ നാട്ടുകാരിയാ " തെല്ലൊരഭിമാനത്തോടെയാണ് റും സർവീസ് സൂപ്രവൈസർ കെവിൻ ഡിസിൽവ പറഞ്ഞത്. ജുമാ സായിദ് റൂം ചെക്കൗട്ട് ആയപ്പോൾ ഹോട്ടൽ ഫോട്ടോഗ്രാഫർ എടുത്ത വീഡിയോ ചിത്രങ്ങളും ചീഫ്ഹൗസ് കീപ്പർ സ്റ്റെല്ല ഹാജരാക്കിയ സാധനങ്ങളും മൂസ പരിശോധിച്ചു.. പൊട്ടിച്ച ഒരു ഷുമുഖ് അത്തറിന്റെ ബോട്ടിൽ, അരബോട്ടിൽ ലൂയിസ് XIII ഡി റെമി മാർട്ടിൻ ബ്രാൻഡി , ഒരു കന്തുറ*, ഒരുകെട്ട് കറൻസി നോട്ടുകൾ , കുറെ ഈന്ത പഴം ഇത്രയുമാണ് വീഡിയോയിൽ