ഡോ. സദ്ഗുരു കൃഷ്ണാനന്ദ

  • 4.4k
  • 1.4k

ഡോ. സദ്ഗുരു കൃഷ്ണാനന്ദകഥരചന: ശശി കുറുപ്പ്*********************************"ശ്യാമം, പ്രിയ ശ്യാം."എമിഗ്രേഷൻ ഗേറ്റിന് മുമ്പിൽ അയാളെ ചേർത്തുപിടിച്ച് സാറാ വാക്കർ കവിളിൽ ചുംബിച്ചു.ഒരുവിധം പിടിച്ചുവെച്ച ധൈര്യം ചോർന്ന് അവർ വിതുമ്പി. സാറയുടെ രണ്ടു കൈകളും ഹൃദയത്തോടടുപ്പിച്ച് ശ്യാം ഗദ്ഗദകണ്ഠനായി ഉച്ചരിച്ചത് ബഹിർഗമിച്ചില്ല.വിശ്വപ്രശസ്ത ആർക്കിടെക്റ്റ് ചാൾസ് കൊറിയ വിഭാവനം ചെയ്ത കോവളം അശോക് ബീച്ച് റിസോർട്ടിന് താഴെ കിലോമീറ്ററുകൾ നീണ്ട മണൽ മൈതാനം. ഏറ്റവും മികച്ച ബീച്ച് എന്ന് നാഷണൽ ജിയോഗ്രാഫിക് മാഗസിൻ അടയാളപ്പെടുത്തിയതോടെ ചൊവ്വാദോഷം മാറി കോവളം സഞ്ചാരികൾക്കായി കാത്തിരിക്കുന്നു.. നവദമ്പതികൾ സാറ വാക്കറും ഡോക്ടർ കൃഷണൻ നമ്പൂതിരിപ്പാടും റിസോർട്ടിൽ ആദ്യമായി വരുമ്പോൾ , ഫുഡ് ആൻഡ് ബിവറേജ് മാനേജർ ആയിരുന്നു (F&B Manager) ശ്യാം." ഗ്രോവ് റസ്സ്റ്റോറൻ്റ് " ലെ മസാല ദോശയും ഇഡ്ഡലിയും ഉഴുന്ന് വടയും സാമ്പാറും ഇത്ര സ്വാദിഷ്ടമായി കാംഡണിലെ മദ്രാസ് കഫേ യിൽ കിട്ടില്ല. സാറ പറഞ്ഞപ്പോൾ ഡോ. നമ്പൂതിരിയും തലകുലുക്കി.രണ്ടു പേരും സസ്യഭുക്കുകൾ എന്നറിഞ്ഞത് ശ്യാമിന് വിശ്വസിക്കാനായില്ല.