മഴവില്ലു പോലെ മായുന്നവർ - 2

  • 6.6k
  • 2.1k

         അമ്മയും മഴയും പുതപ്പു നീക്കി അമ്മ എഴുന്നേൽപ്പിച്ചു വിട്ട കുട്ടിയെ പോലെ പുറത്തു മഴ ചിണുങ്ങിക്കൊണ്ടിരിക്കുന്നു ................ ഓടിൻപുറത്തു നിന്ന് ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ വീടിനു ചുറ്റും കുഞ്ഞു കുഴികൾ കൊണ്ടൊരു രേഖാചിത്രം തീർക്കുന്നുണ്ട്.......... തോരാത്ത മഴയിൽ കുളിച്ചുല്ലസിക്കുന്നുണ്ട് തൊടിയിലെ ചെമ്പകവും മുല്ലവള്ളിയും ............. പൂമുഖത്തെ വരാന്തയുടെ ഒരറ്റത്ത് മഴ നനഞ്ഞു ഓടിക്കേറിയ കറുമ്പിപ്പൂച്ച ദേഹം കുടഞ്ഞു വെള്ളത്തുളികൾ ചിതറിക്കുന്നുണ്ട് ............... മഴ നനയാതെ .... അമ്മയുടെ ഒച്ച കേട്ടിട്ടാവും അമ്മിണിയാടും കുഞ്ഞാടുകളും കൂട്ടിൽ നിന്ന് പുറത്തേക്കിറങ്ങാതെ നിൽക്കുന്നുണ്ട് ........... 'അമ്മ ഇന്ന് പുട്ടും കടലയും ഉണ്ടാക്കിയിരിക്കുമോ ? അമ്മു നീ എണീക്കണില്ലേ ........' അമ്മയുടെ ഒച്ച അവൾ പുതപ്പു ഒന്നുകൂടി തലയിലേക്ക് വലിച്ചിട്ടു എന്തൊരു മഴയാ ........ ദേവി ....ഞാൻ ഇറങ്ങാണ് ...... അച്ഛൻ അമ്മയോട് യാത്ര പറയുന്നു .... വെണ്ടയ്ക്ക തോരനും ,മീൻ വറുത്തതും ചോറിൽ വച്ചിട്ടുണ്ട് രസവും ,പുളിശ്ശേരിയും കറിപാത്രത്തിലും .... അമ്മയുടെ മറുപടി അവൾക്കു മനഃപാഠമായിരുന്നു ..........