ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 11

  • 4.9k
  • 1
  • 1.9k

നിനക്ക് വിശക്കുന്നുണ്ടോ രുദ്രാ... ധ്രുവൻ ചോദിച്ചു... വിശപ്പൊക്കെയുണ്ട് പക്ഷെ പറഞ്ഞിട്ടെന്തു കാര്യം... സമയമിപ്പോൾ പന്ത്രണ്ട് കഴിഞ്ഞു ഇനി എന്തായാലും നേരം വെളുക്കട്ടെ ... എന്നിട്ട് അതിനെ പറ്റി ആലോചിക്കാം... രുദ്രന്റെ മറുപടി... ശരിയാ രുദ്രൻ പറഞ്ഞത്... ഇനി ഈ നേരത്ത് എന്ത് കഴിച്ചിട്ടെന്തു കാര്യം... ടൗണിൽ നിന്നും വാങ്ങിയ ബീഫ് ബിരിയാണിയുടെ കാര്യം ധ്രുവനും മറന്നു പോയിരുന്നു... അത് നാനോ കാറിന്റെ ഡാഷ് ബോക്സിൽ ഭ ദ്ര മായി തന്നെ ഇരിപ്പുണ്ടായിരുന്നു... വാഷ് ബേസിനിൽ മുഖം കഴുകി നിന്ന രുദ്രൻ പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് ധ്രുവനരികിലെത്തി... അതേയ് ഒരു കാര്യം നമ്മൾ മറന്നു പോയി ധ്രുവാ ... രാത്രി കഴിക്കാൻ ടൗണിൽ നിന്ന് ബീഫ് ബിരിയാണി വാങ്ങിയ കാര്യം... ഓ.. ഓരോന്ന് കണ്ട് കണ്ട് പേടിച്ചിട്ടായിരിക്കും... മെമ്മറി തീരെ ഇല്ലാതായി പോയി... എന്തായാലും നീ അത് ഓർത്തത്‌ നന്നായി... ഞാനിപ്പം തന്നെ അത് പോയി എടുത്തിട്ടുവരാം... ധ്രുവൻ വേഗം തന്നെ