അവളുടെ സിന്ദൂരം - 13

  • 6.9k
  • 2.1k

അമ്പലത്തിൽ പോയി വന്നതിനു ശേഷം കുറച്ചു ദിവസത്തേക്ക് പുള്ളി മദ്യപിക്കാനൊന്നും പോയിരുന്നില്ല.. കുറച്ചു ദിവസം നല്ല രീതിയിൽ തന്നെയാണ് അവളോട്‌ പെരുമാറിയത്.. അവൾ ഒരുപാടു സന്തോഷിച്ചു.. ഇതിനു മുൻപും ഇങ്ങനെ ചില ദിവസങ്ങൾ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്... അതിനുള്ള നന്ദി ദൈവത്തിനോട് പറയുന്ന ദിവസം വീണ്ടും പഴയപോലെ ആവും... അതുകൊണ്ട് ഇത്തവണയും അവളതു തന്നെ പ്രതീക്ഷിച്ചു...അധികം ദിവസം ഒന്നും അത് നിലനിന്നില്ല... നന്നായിരുന്ന സമയത്ത് ആൺകുട്ടിയുണ്ടാവാൻ പറ്റുന്ന ദിവസങ്ങൾ കുറവായിരുന്നു....പിന്നെ ചില ദിവസങ്ങൾ അവൾ കരഞ്ഞിട്ടൊക്കെയാണ് അവളുടെ അടുത്ത് കിടന്നത്.. അതും ഒരു പെണ്ണിന്റെ ഏറ്റവും വലിയ നിസ്സഹായത ആണല്ലോ... എങ്കിലും ഒരു മോൻ വേണമെന്നുള്ള അവളുടെ അതിയായ ആഗ്രഹം അവളാനുഭവിച്ച നാണക്കേടിനും എത്രയോ വലുതായിരുന്നു.. അങ്ങനെ ആ മാസം ഒന്നു രണ്ടു ദിവസങ്ങളിൽ അവൾക് പ്രതീക്ഷയുണ്ടായിരുന്നു... ഗുരുവായൂരപ്പന്റെ അനുഗ്രഹം പോലെ അവൾ ഗർഭിണിയായി.. ഈ ലോകത്തു ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന പെണ്ണ് അവളാണെന്നു തോന്നി.. അവൾ അത്രക്ക് ആഗ്രഹിച്ചിരുന്നു...