മീനുവിന്റെ കൊലയാളി ആര് - 55

  • 11.5k
  • 1
  • 2.8k

താൻ എല്ലാ വിധത്തിലും ജീവിതൽ തോറ്റു പോയി എന്ന് മനസിലാക്കിയ ദേവകി ഒന്നും തന്നെ മറക്കാതെ എല്ലാ വിവരവും പറയുവാൻ തീരുമാനിച്ചു... "അന്ന്... അന്ന് പതിവ് പോലെ ഞാൻ ജോലിക്ക് പുറപ്പെട്ടു... പനിയോ വയറുവേദനയോ എന്തോ അന്ന് മീനു സ്കൂളിൽ പോയില്ല... അവളുടെ മുഖത്ത് എന്തോ ഒരു ടെൻഷൻ ഉണ്ടായിരുന്നു പക്ഷെ ഞാൻ അത് ചോദിച്ചില്ല...ഞാൻ അവൾക്കു ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചു ഇങ്ങു പൊന്നു എന്നാൽ സത്യമായിട്ടും അന്ന് ഞാൻ അവളെ കൊല്ലണം എന്നോ കൊല്ലും എന്നോ കരുതിയിരുന്നില്ല... പക്ഷെ അന്ന്... "ദേവകി കണ്ണുനീർ പൊഴിച്ചു "ഈ കണ്ണുനീർ ഭൂമിയെ ചുട്ട് ഏരിക്കുന്ന ലാവയാണ് അതുകൊണ്ട് കരയരുത് ദേവകി കരയാൻ പോലും യോഗ്യത ഇല്ലാത്തവൾ ആണ് നീ..." വാസു പറഞ്ഞു" വാസുവേട്ടാ..." രാഹുൽ വിളിച്ചു "ശെരി ഞാൻ ഒന്നും പറയുന്നില്ല.." വാസു ദേഷ്യത്തോടെ പറഞ്ഞു "എന്റെ ഉള്ളിൽ അതിയായ പക ഉണ്ടെങ്കിലും അത് എന്നുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു പക്ഷെ അത്