മീനുവിന്റെ കൊലയാളി ആര് - 52

  • 5.9k
  • 2.1k

"ആാാാ..."നെഞ്ചിൽ കൈ വെച്ചു കൊണ്ട് വേദനയോടെ സരോജിനി താഴെ വീണു തറയിൽ വീണ സരോജിനിയെ കണ്ടതും ദേവകി കണ്ണീരോടെ കണ്ണന്റെ വീട്ടിലേക്കു ഓടി... പ്രകാശൻ പോയതിനു ശേഷം ആ വീട്ടിലേക്കു ആകെ ഒരു സഹായമായി ഉണ്ടായിരുന്നത് കണ്ണനും കുടുംബവും ആയിരുന്നു... " എന്താ ദേവകി ചേച്ചി.." ഉമ്മറത്തിരുന്ന കണ്ണൻ ചോദിച്ചു... "അമ്മ... അമ്മക്ക് വയ്യ പെട്ടന്ന് താഴെ വീണു..." " ദൈവമേ.." കണ്ണൻ പെട്ടന്ന് തന്നെ ഉമ്മറത്ത് നിന്നും ചാടി എഴുന്നേറ്റു ശേഷം പെട്ടന്ന് തന്നെ അകത്തേക്ക് പോയി ഷർട്ട്‌ എടുത്തിട്ടു... "അമ്മേ ഞാൻ സരോജിനിയമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വരാം..." കണ്ണൻ അതും പറഞ്ഞുകൊണ്ട് പുറത്തേക്കു ഇറങ്ങി ഇരുവരും പെട്ടന്ന് തന്നെ വീട്ടിലേക്ക് വന്നു..നിലത്തു ബോധരഹിതയായി കിടക്കുന്ന സരോജിനിയമ്മയെ കണ്ണൻ വാരിയെടുത്തു ദേവകി മീനുവിനെയും... വളരെ പെട്ടന്ന് തന്നെ ഓട്ടയിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.. ഹോസ്പിറ്റലിൽ പോയതും സ്‌ട്രക്ച്ചറിൽ കിടത്തിയ സരോജിനിയെ അത്യാഹിത വിഭാഗത്തിൽ പ്രേവേശിപ്പിച്ചു അവർക്കു