അവളുടെ സിന്ദൂരം - 10

  • 5.7k
  • 2.1k

അവിടെ താമസം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോ പുള്ളിടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി... അടുത്ത മാസം മോളെ കാണാൻ അച്ഛനും അമ്മയും വന്നപ്പോ പുള്ളി മിണ്ടിയില്ല.. അച്ഛൻ ചോദിക്കുന്നതിനു എന്തൊക്കെയോ ഒഴക്കൻ മട്ടിൽ പറഞ്ഞിട്ട് പുറത്തേക്ക് പോയി.. അച്ഛൻ അയാൾക്കെന്താ പറ്റിയതെന്നു ചോദിച്ചു.. എന്താ പ്രശ്നം എന്ന് അവൾക്കും മനസിലായില്ല.. പുള്ളിടെ വെല്യച്ഛന്റെ മക്കളൊക്കെ അവരുടെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്.. മിക്ക ദിവസവും അവരുടെ കൂടെ പോയി മദ്യപിക്കാൻ തുടങ്ങി.. എന്നും ഒരുപാടു താമസിച്ചിട്ടിയാണ് വീട്ടിൽ വരുന്നത്... അവൾ ജോലിക്ക് പോയിക്കഴിയുമ്പോൾ തന്നെ പുള്ളി പുറത്തേക്കു പോകും എന്നാണ് വീട്ടിൽ നിൽക്കുന്ന ചേച്ചി പറഞ്ഞത്.. വീട്ടിലേക്കുള്ള സാധനങ്ങൾ വരെ അവൾ വാങ്ങി കൊണ്ടുവരണം.. 6 30 ഒക്കെ ആവും ഓഫീസിൽ നിന്നിറങ്ങാൻ പിന്നെ ബസ് കിട്ടി ജംഗ്ഷൻ എത്തുമ്പോ 7 30 ഒക്കെ ആവും.. അവിടെ ഇറങ്ങി അത്യാവശ്യ സാധനങ്ങളും മീനും, ഒക്കെ വാങ്ങിട്ടു പോകും..അവിടന്നു 1 കിലോമീറ്റർ അടുപ്പിച്ചു