അവളുടെ സിന്ദൂരം - 9

  • 5k
  • 1.9k

മോളെ എല്ലാവർക്കും ഇഷ്ടമായിരുന്നു.. അവളുടെ ചിരി കാണാൻ അമ്മ എന്തെങ്കിലും ഒക്കെ പറയും.. മോളുറക്കെ ചിരിക്കും... അനിയത്തിമാരും അച്ഛനും കുടും... അങ്ങനെ ഒരുപട് സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു.. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ അ നിമിഷത്തിൽ സന്തോഷത്തോടെ കഴിയാൻ അവൾ എന്നോ ശീലിച്ചതാണ്....ഇളയ നാത്തൂൻ ഒന്നു രണ്ടു തവണ അവളെയും മോളെയും കാണാൻ വന്നു... നാത്തൂന്റെ മോളും കുടിയിട്ടാണ് വരുന്നത്..വന്നാൽ കുറെ സമയം ഇരുന്നു കുഞ്ഞിനെ കളിപ്പിചിട്ടാണ് പോകാറ്...ഭർത്താവിന്റെ വീട്ടിൽ അവളോട്‌ ഒരു സ്നേഹം കാണിച്ചിട്ടുള്ളത് ഇളയ നാത്തൂനാണ്.. അച്ഛൻ വീട് വാങ്ങുന്നതിനെക്കുറിച്ചു പുള്ളിയോട് സംസാരിച്ചു.. പുള്ളിക്ക് അവരുടെ അച്ഛന്റെ നാട്ടിൽ വാങ്ങണം എന്നുണ്ടെന്നു പറഞ്ഞു.. എന്നാൽ അങ്ങനെ നോക്ക് എന്ന് അച്ഛൻ പറഞ്ഞു.. അങ്ങനെ അവൾ ലോൺ എടുക്കാനുള്ള കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു.. അവളുടെ റൂം മേറ്റ്‌ ചേച്ചി വർക്ക്‌ ചെയ്ത ബാങ്കിന്റെ ഹൗസ്സിങ് ലോൺ സെക്ഷൻ ഹെഡ് ഒരു മാഡം ആയിരുന്നു പുള്ളിക്കാരി അവരുടെ നമ്പർ തന്നു അവൾ വിളിച്ചു