ആന്ദയാമി - 2

  • 5.8k
  • 1
  • 2.8k

സുധാമണി ഒത്തിരി അപേക്ഷിച്ചു എങ്കിലും അദ്ദേഹം അവരുടെ കണ്ണീരിനു ഒരു വിലയും നൽകാതെ മുന്നോട്ടു നടന്നു... \"വാ ആയുഷ് നമ്മുക്ക് പോകാം...\" ഭക്ഷണം കഴിക്കാൻ ഇരുന്ന ആയുഷ് അച്ഛൻ പറഞ്ഞതും എതിർത്തു ഒന്നും പറയാതെ എഴുനേറ്റു... ആയുഷും ഒന്നും കഴിക്കാതെ അവിടെ നിന്നും അച്ഛന്റെ കൂടെ ഓഫീസിലേക്ക് പോകാൻ തയ്യാറായി \"എന്നോട് ക്ഷമിക്കണം ഈ തെറ്റ് ഞാൻ ഒരിക്കലും ചെയ്യില്ല...\" സുധാമണി അപ്പോഴും കണ്ണീരോടെ അവരുടെ പിന്നാലെ നടന്നു കൊണ്ട് ചോദിച്ചു എന്നാൽ അദ്ദേഹം അപ്പോഴും സുധാമണിയുടെ വാക്കുകൾക്കും കണ്ണീരിനും വില കല്പിച്ചില്ല...അമ്മ കണ്ണീരോടെ പിന്നാലെ വരുന്നത് കണ്ടതും ആയുഷ്യന് അത് സഹിക്കാൻ കഴിഞ്ഞില്ല... \" ഡാഡ് അമ്മ ഇത്രക്കും പറയുന്ന സ്ഥിതിക്ക്..\" ആയുഷ് വിറയലോടെ പറഞ്ഞു \"എന്ത്..\"പത്മനാഭൻ കോപത്തോടെ തുറിച്ച കണ്ണുകളുമായി ആയുഷിനെ നോക്കി... \"ഇല്ല ഒന്നുമില്ല ഡാഡ്..\" ആയുഷ് അച്ഛന്റെ കോപം കണ്ടതും തല താഴ്ത്തി പറഞ്ഞു \" ഒരു അവസരം കൊടുക്കാം എന്നാണോ.. \"അദ്ദേഹം ആയുഷിനോട് ചോദിച്ചു