മീനുവിന്റെ കൊലയാളി ആര് - 48

  • 4.5k
  • 2.1k

കൂടുതൽ സമയം കളയാതെ റീനയുടെ കാറിൽ തന്നെ ഇരുവരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു... കുറച്ചു ദൂരം മുന്നോട്ടു പോയതും പെട്ടന്ന് റീനയുടെ ഫോൺ റിങ് ചെയ്തു... റീന പതിയെ കാർ റോഡിന്റെ ഒരു വശത്തായി നിർത്തി.. " ഹലോ... പറയു തേൻമൊഴി.." റീന ചോദിച്ചു "മാഡം.. ഇന്ന് ഒരു കുട്ടിയും പ്രസവത്തിൽ മരിച്ചിട്ടില്ല മാത്രമല്ല ഒരു കുഞ്ഞ് കുട്ടിയുടെ ബോഡി കിട്ടിയിട്ടുമില്ല ഇനിയിപ്പോ എന്ത് ചെയ്യും മാഡം...." തേൻമൊഴി ചോദിച്ചു "നോക്ക് തേൻമൊഴി എനിക്ക് അത് ഒന്നും കേൾക്കണ്ട ഞാൻ പറഞ്ഞത് പോലെ നവജാതശിശു അവളുടെ അരികിൽ വേണം അതും മരിച്ച കുട്ടി അവളുടെ കുട്ടി എന്റെ കൈയിൽ എത്തണം അത്രതന്നെ..." റീന ഒരു താക്കീതു പോലെ അത് പറഞ്ഞു " എങ്കിൽ അതിനു ഒരു ഐഡിയ മാത്രമേ ഉള്ളു ..." തേൻമൊഴി തിരിച്ചു പറഞ്ഞു "എന്താ അത്.." "അതിനു ഞാൻ മാത്രമല്ല നിങ്ങളുടെ പങ്കും വേണം.." "നീ ഐഡിയ പറ എന്നിട്ട്