മീനുവിന്റെ കൊലയാളി ആര് - 47

  • 4.9k
  • 2.3k

പെട്ടന്ന് അത് കേട്ടതും ഒരു ഞെട്ടൽ ആയിരുന്നു പ്രകാശന്.... " ദേവകി അവളെ പ്രസവത്തിനു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു എന്നോ എന്നിട്ടും എനിക്ക് എങ്ങനെ ഈ കാര്യങ്ങൾ അറിയാതിരുന്നത്.... ഇത്രയും ദിവസം അവളുടെ കൂടെ ഉണ്ടായിട്ടും അവൾ ഗർഭിണിയാണ് എന്ന് എന്തുകൊണ്ട് ഞാൻ അറിഞ്ഞില്ല..." പ്രകാശൻ മനസ്സിൽ പറഞ്ഞു അവൻ പെട്ടന്ന് തന്നെ ഹോട്ടൽ ജനറൽ മേനേജർ ആയ റീനയുടെ അടുത്തേക്ക് പോയി...അവരുടെ മുറിയിൽ എത്തിയതും അവൻ ചെറുതായി ഒന്ന് തട്ടി.. " അകത്തേക്ക് വരൂ... "റീന അകത്തു നിന്നും പറഞ്ഞു ഉടനെ പ്രകാശൻ അകത്തേക്ക് കയറി "എന്താ.. പ്രകാശാ എന്താ നിന്റെ മുഖം വല്ലാതിരുക്കുന്നത്..." പ്രകാശനെ കണ്ടതും റീന ചോദിച്ചു " അത് പിന്നെ..." അവൻ കൂടുതൽ ഒന്നും പറയാതെ അകത്തുള്ള വെള്ളം എടുത്തു കുടിച്ചു... എന്നിട്ട് നേരെ റീനയുടെ അഭിമുഖമായി ഉള്ള കസേരയിൽ ഇരുന്നു "എന്താ നീ കാര്യം പറ.." റീന പരിഭ്രമത്തോടെ ചോദിച്ചു " ഞാൻ എന്ത്