അവളുടെ സിന്ദൂരം - 8

  • 5k
  • 1
  • 2.2k

ലേബർ റൂമിൽ നിന്നിറങ്ങിയപ്പോ ആദ്യം അവളുടെ അമ്മയേം അച്ഛനേം ആണ് ആദ്യം കണ്ടത്.. അവർ പുറത്തു തന്നെ ഉണ്ടായിരുന്നു.. അമ്മ നെറ്റിയിലൊരുമ്മ തന്നു.. അച്ഛൻ മടുത്തോട എന്നു ചോദിച്ചു.. പുള്ളിയെവിടെ എന്ന് ചോദിച്ചപ്പോ പുറത്തേക്കു പോയി എന്ന് പറഞ്ഞു.. അച്ഛന്റെ കൈയിൽ അവൾക്കുള്ള കട്ടങ്കപ്പിയും ബന്നും ഉണ്ടായിരുന്നു.. അവൾ അപ്പൊ തന്നെ 2 ബന്നും കാപ്പിയും കുടിച്ചു എന്നിട്ടാണ് റൂമിലേക്ക് പോയത്..പുള്ളിടെ അമ്മ റൂമിൽ ഉണ്ടായിരുന്നു... കുഞ്ഞിനെ കട്ടിലിൽ കിടത്തിയിട്ടുണ്ടായിരുന്നു..അമ്മയുടെ അനിയത്തിമാരും അമ്മുമ്മയും.. അവളുടെ അനിയത്തിമാരും നാത്തൂന്മാരും ഒക്കെ അവിടെ ഉണ്ടായിരുന്നു....അവളുടെ വീട്ടിലെ ആദ്യത്തെ കുഞ്ഞാവ ആയിരുന്നു.. അവളുടെ അമ്മ ഓടി ഓടി തളർന്നിരുന്നു... കുറച്ചു സമയം കഴിഞ്ഞപ്പോ പുള്ളി വന്നു ചേച്ചിടെ കാറിനാണ് അവർ വന്നത് ചേച്ചിടെ കൂടെ തിരിച്ചു പോകണം എന്ന് പറഞ്ഞു... അപ്പൊ അവളുടെ അമ്മൂമ്മ പുള്ളിയോട് ഇന്നിവിടെ നിന്നുടെ എന്ന് ചോദിച്ചു അമ്മ തനിച്ചല്ലേ പോകണം എന്ന് പറഞ്ഞു.. എല്ലാവർക്കും അത് ഉൾകൊള്ളാൻ പറ്റിയില്ല.. സ്വന്തം