മീനുവിന്റെ കൊലയാളി ആര് - 46

  • 4.6k
  • 2.2k

കുറച്ചു നേരം കരഞ്ഞു തളർന്ന ദേവകി മൗനമായി താഴെ ഇരുന്നു...പിന്നെ ശരത്തിനെ നോക്കി... അന്ന് പ്രകാശേട്ടൻ എന്നെ അങ്ങോട്ട്‌ കൊണ്ട് പോയത് എന്റെ ഗർഭം കളയാൻ ആണെന്ന് എനിക്കറിയില്ലായിരുന്നു... ചിരിക്കുന്ന അവരുടെ മുഖത്തിന് പിന്നിൽ മറ്റൊരു മുഖം ഉണ്ടെന്നു എനിക്ക് മനസിലായില്ല... അന്ന് ഞാൻ കഴിച്ചത് എന്റെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാൻ അല്ല പകരം എന്റെ കുഞ്ഞിന്റെ ആയുസ് കളയാൻ ആയിരുന്നു.... ദേവകി പിന്നെയും പൊട്ടി കരഞ്ഞുഅമ്മയുടെ കണ്ണുനീർ സഹിക്കാൻ കഴിയാതെ മീനുവും കരഞ്ഞു... ഇങ്ങിനെ എന്റെ കുഞ്ഞ് എന്റെ വയറ്റിൽ തന്നെ മരിക്കുന്നതു പിന്നെയും തുർടന്നു...അതും എന്റെ കൈകൊണ്ടു തന്നെ അവർ അത് നടത്തി...ഇതിനിടയിൽ പ്രകാശന്റെ അച്ഛനും മരിച്ചു അന്ന് കൃത്യം പറഞ്ഞാൽ മീനുവിന് ഒന്നര വയസ്സുള്ളപ്പോ... ഞാൻ പിന്നെയും ഗർഭിണിയായി... എന്തോ ഇപ്രാവശ്യം ഞാൻ ഗർഭിണിയായ കാര്യം അവരെ അറിയിക്കരുത് എന്ന് തോന്നി... പ്രകാശനോട് കാര്യം പറയാൻ നോക്കുമ്പോൾ ആരോ എന്നെ തടയും പോലെ അതുകൊണ്ട് ഞാൻ ഒന്നും