മീനുവിന്റെ കൊലയാളി ആര് - 41

  • 4.9k
  • 2.6k

മനസിലെ ഭയം മറന്നു കൊണ്ട് ചുണ്ടിൽ പുഞ്ചിരിയോടെ ആ അമ്മയുടെ കൈയും പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ ദേവകി ആ വീടിനകത്തേക്ക് കയറി... ഇനിയുള്ള തന്റെ ജീവിതം ഈ വീട്ടിൽ ആണെന്ന് ഉറപ്പിച്ചു കൊണ്ട് "അമ്മ ഒന്ന് നിന്നെ ഇങ്ങള് എന്തിനുള്ള പുറപ്പാടാ ഇവളെ എന്തിനാ നമ്മുടെ വീടിനകത്തേക്ക് കൊണ്ടുപോകുന്നത്... ഇവൾ വീടിനകത്തേക്കു കയറിയാൽ പിന്നെ ഞാൻ ഇവിടെ നിന്നും പോകും എന്റെ കുഞ്ഞിനേയും കൂട്ടി എങ്ങോട്ടെങ്കിലും.." പ്രകാശൻ അത് വാശിയോട് പറഞ്ഞു " നീ ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാ മതി... " "വേണ്ട അമ്മ ഒന്നും പറയണ്ട ഇവൾ നമ്മുടെ വീടിനകത്തേക്ക് കയറാൻ പാടില്ല..." "അകത്തേക്ക് പോ ഇവനെ നോക്കണ്ട ...നീ പോ മോളെ.." എന്നാൽ അമ്മ പറയുന്നത് കേൾക്കാതെ ദേവകി പ്രകാശനെ നോക്കി നിന്നു "നീ അകത്തേക്ക് കയറിയാൽ ഞാൻ പറഞ്ഞത് ഞാൻ ചെയ്യും..." പ്രകാശൻ പിന്നെയും അത് പറഞ്ഞു "ടാ നീ