സിൽക്ക് ഹൗസ് - 17

  • 5.3k
  • 2.9k

രാഹുൽ എന്താണ് പറഞ്ഞതെന്ന് മനസിലാകാതെ ചാരു നിന്നു... "ഇവൻ ഇങ്ങനെ പലതും പറയും എങ്കിലും എന്റെ ആസിഫ്ക്ക എന്നെ ഒരിക്കലും പറ്റിക്കില്ല..."ചാരു മനസ്സിൽ ഉറച്ചു വിശ്വസിച്ചു ചാരു ബാത്റൂമിൽ നിന്നും വരുന്ന സമയം ആസിഫ് അവളെ നോക്കി... എന്നാൽ ചാരു അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല... എന്തോ അവളുടെ ശരീരം വിറക്കുന്ന പോലെ... എന്തോ മനസിന്‌ വല്ലാത്ത ഭാരം തോന്നി അവൾക്കു... അന്ന് വൈകുംന്നേരം ആയതും ചാരു വീട്ടിലേക്കു പോകാൻ തയ്യാറായി... അവൾ മുകളിൽ നിന്നും താഴേക്കു വരുന്ന വഴി ആസിഫ് അവളെ നോക്കി... പക്ഷെ അവൾ അവനെ ഒന്ന് നോക്കുകയോ ചിരിക്കുകയോ പോലും ചെയ്തില്ല... അത് ആസിഫിന് വല്ലാത്ത നീരാശയിലാക്കി... ഇതെല്ലാം ശ്രീക്കുട്ടി ശ്രെദ്ധിക്കാനും മറന്നില്ല... കടയിൽ നിന്നും ശ്രീക്കുട്ടി ചാരുവും ബസ് സ്റ്റാൻഡിലേക്ക് പോകുന്ന സമയം... "ടാ... എന്താ.. എന്തു പറ്റി നിനക്ക്..." "എന്തേ.." "എന്താ നീ വല്ലാതിരിക്കുന്നത്... എന്തേ നീ ഇക്കയോട് പോയിട്ട് വരാം എന്ന്