അവളുടെ ലോകം

  • 18.3k
  • 5.6k

അവളുടെ വീടാരുന്നു അവളുടെ ലോകം... എല്ലാവർക്കും അങ്ങനെ തന്നെ ആവും.. എന്നാൽ അവൾക് അതൊരു പുതിയ അനുഭവം ആയിരുന്നു. ഓര്മവച്ച നാൾ മുതൽ അവളനുഭവച്ചിരുന്ന ഒറ്റപെടലിനു അവൾക്കു ദൈവം കൊടുത്ത സമ്മാനം. അച്ഛനും അമ്മയും അനിയത്തിമാരും അവളും കൂടി ഒരുപാട് സന്തോഷത്തിൽ കഴിഞ്ഞ വീട്. ബാല്യത്തിൽ അവൾക്കു നഷ്ടപെട്ടത് കിട്ടിയപ്പോ ഒരുപാടു സന്തോഷം ആയിരുന്നു. അവൾ എല്ലാവരെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. അവൾക്കു കിട്ടാതെ പോയതുകൊണ്ടാവാം അത്ര സ്നേഹിച്ചാലും മതിവരാത്ത ഒരു മനസയിപോയത്. ചിലപ്പോ ചിലകാര്യങ്ങൾ നോക്കീം കണ്ടും ചെയ്യാനൊന്നും അറിയില്ല ലോജിക്കലി ചിന്തിക്കാതെ ഒക്കെ ചെയ്യും. ഗ്ലാസ്‌ പൊട്ടിക്കുക, എന്തെങ്കിലും ഒക്കെ പെട്ടെന്ന് ചെയ്യുമ്പോ കുറെ അബദ്ധങ്ങൾ പറ്റും. കുറെ ശ്രദ്ധ കുറവും ഉണ്ടാരുന്നു. എപ്പോഴും ഒരുഅപ്പൊ അച്ഛനും അമ്മയും കുറെ വഴക്ക് പറയും ഇങ്ങനെ ഒരു കാഞ്ഞൂൽ പൊട്ടി, പോത്ത്, കഴുത അങ്ങനെ കുറെ ചീത്ത പറയും.. എല്ലാം തലകുനിച്ചു നിന്ന് കേൾക്കും.. അപ്പൊ ഞാനൊന്നിനും കൊള്ളില്ലേ എന്ന