മീനുവിന്റെ കൊലയാളി ആര് - 37

  • 5.7k
  • 3k

"പിറ്റേന്ന് രാവിലെ... ബീന സന്തോഷത്തോടെ ഭർത്താവ് ഗോപാലാനും ദേവകിക്കും ചായയുമായി അവരുടെ മുറിയിലേക്ക് പോയി.. ആദ്യം ഗോപാലന് ചായ നൽക്കി ശേഷം നേരെ മകളുടെ മുറിയിലേക്ക് നടന്നു... മുറിയുടെ ചാരി കിടക്കുന്ന വാതിൽ തുറന്നു അകത്തു കയറി അന്നേരം പുതപ്പ് കൊണ്ട് മൂടി പുതച്ചു കിടക്കുകയാണ് ദേവകി.. "ഹും... ഇതുവരെ എഴുന്നേറ്റില്ലെ ദേവകി നി നാളെ മറ്റൊരു വീട്ടിലേക്കു പോകേണ്ട കുട്ടിയാ എന്നിട്ടും ഇങ്ങനെയാണോ മൂടി പുതച്ചു കിടക്കുക..."അതും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിയ ബീന ചായ കട്ടിലിനോട് ചേർന്നുള്ള ടേബിളിന്റെ മേൽ വെച്ചു.... എന്നാൽ ദേവകിയിൽ നിന്നും ഒരു മറുപടിയും ബീനക്ക് ലഭിച്ചില്ല... "എടി... മോളെ എഴുന്നേൽക്ക്..." എന്നാൽ അപ്പോഴും ദേവകിയിൽ നിന്നും യാതൊരു മറുപടിയും ബീനക്ക് ലഭിച്ചില്ല അതുകൊണ്ട് തന്നെ ബീന ദേവകിയുടെ പുതപ്പ് തന്റെ കൈകൾ കൊണ്ട് എടുത്തു മാറ്റി.. പെട്ടെന്നു അത് കണ്ടതും ബീന ഞെട്ടി കാരണം അവിടെ ദേവകിക്ക് പകരം തലയണകൾ ആയിരുന്നു... മൂന്ന് തലയണ